നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sprinklr സ്പ്രിംഗ്ലർ വിവാദം: മാധവൻ നമ്പ്യാർ റിപ്പോർട്ട് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

    Sprinklr സ്പ്രിംഗ്ലർ വിവാദം: മാധവൻ നമ്പ്യാർ റിപ്പോർട്ട് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

    'നടന്നത് വഴിവിട്ട ഇടപാടെന്ന് സർക്കാർ നിശ്ചയിച്ച പുതിയ കമ്മിഷനും കണ്ടെത്തിയിരിക്കുന്നു. ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം'

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    • Share this:
    കൊല്ലം: സ്പ്രിംഗ്ളർ വിവാദത്തിൽ സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശശിധരൻ നായർ റിപ്പോർട്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും വെള്ളപൂശാനുള്ളതാണ്. ഇടപാട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം നിലനിൽക്കുന്നതല്ല. എന്നാൽ കൗതുകകരമായ കാര്യം എം. ശിവശങ്കർ കുറ്റക്കാരനല്ലെന്ന് എഴുതി ചേർത്തിരിക്കുന്നു എന്നതാണ്. മുഖ്യമന്ത്രിയെയും ഒഴിവാക്കി. ആരോപണം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ് ചെയ്തത്. നടന്നത് വഴിവിട്ട ഇടപാടെന്ന് സർക്കാർ നിശ്ചയിച്ച പുതിയ കമ്മിഷനും കണ്ടെത്തിയിരിക്കുന്നു. ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിനുള്ള മംഗളപത്രമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിക്കും ശിവശങ്കറിനും രക്ഷപ്പെടാൻ വേണ്ടിയാണ് ശശിധരൻ നായർ കമ്മിറ്റിയെന്നും ചെന്നിത്തല പറഞ്ഞു.

    മുൻ പ്രതിപക്ഷ നേതാവ് നിരത്തുന്ന വാദങ്ങൾ ഇങ്ങനെ:

    1. സ്പ്രിംഗളര്‍ ഇടപാടില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ അക്ഷരം പ്രതി ശരി വച്ച മുന്‍വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുമാണ് നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥ തല സമിതിയെ വച്ചത്.

    2. റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിനെ വെള്ള പൂശുന്നതിനും അവര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന വസ്തുതകളെ ശരിവയ്ക്കാന്‍ അവരും നിര്‍ബന്ധിതരായിരിക്കുന്നു.

    3. നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ആരെയും അറിയിക്കാതെ പരമരഹസ്യവുമായാണ് സ്പിംഗളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന പ്രതിപക്ഷത്തിന്റെ മുഖ്യആരോപണം അതേ പടി ഉദ്യാഗസ്ഥ സമിതിയും ശരിവച്ചിരിക്കുകയാണ്.

    4. നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റയുടെ സുരക്ഷ ഉറപ്പ് വരുത്താതെയും വീട്ടു കാര്യം പോലെ തന്നിഷ്ടപ്രകാരമാണ് ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ കരാര്‍ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി പക്ഷേ ശിവശങ്കരന്‍ കുറ്റക്കാരനല്ല എന്ന് വിധിച്ചത് വിചിത്രമാണ്.

    5. ശിവശങ്കരന്‍ തെറ്റു ചെയ്തു , പക്ഷേ കുറ്റക്കാരനല്ല എന്നാണ് ഉദ്യോഗസ്ഥ സമിതി പറയുന്നത്. അത് വിചിത്രമാണ്.

    6. ശിവശങ്കരനെ മാത്രമല്ല, മുഖ്യമന്ത്രിയെയും രക്ഷിക്കാനുള്ള ഗൂഢമായ നീക്കമാണ് ഉദ്യോഗസ്ഥ സമിതി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കമ്മിറ്റി പറയുന്നത് സാമാന്യ ബോധമുള്ള ആരും വിശ്വസക്കില്ല.

    7. മുഖ്യമന്ത്രിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അമേരിക്കന്‍ കുത്തക കമ്പനിയുമായി ഇത്രയും വലിയ ഒരു കരാറില്‍ ഒപ്പിടില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.

    8. ചീഫ് സെക്രട്ടറിയെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രിയെ മാത്രം എല്ലാ കാര്യങ്ങളും അറിയിച്ചാണ് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ബലത്തിലാണ് ഈ തീവെട്ടി കൊള്ള നടത്താന്‍ ശിവശങ്കരന് ധൈര്യമുണ്ടായത്.

    9. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. അതിനാലാണ് ഈ കൊള്ള വിവരം ഞാന്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കരനെ വഴി വിട്ട് ന്യായീകരിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ശിവശങ്കരനെന്നും അദ്ദേഹത്തിന്റെ ആതമവീര്യം കെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം എല്ലാം അറിഞ്ഞിരുന്നതിനാലാണ്.

    10. കോവിഡിന്റെ മറവില്‍ കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാനാനുള്ള ഹീനമായ പദ്ധതിയാണ് പ്രതിപക്ഷം പൊളിച്ചത്.

    11. മുന്‍വ്യോമയാന സെക്രട്ടറി മാധവന്‍ നന്വ്യാരുടെയും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റായ് എന്നിവരുടെയും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതമായ നടപടിയാണ് എടുക്കേണ്ടിയിരുന്നത്.

    12. അതിന് പകരം യാതൊരു യോഗ്യതയുമില്ലാത്ത ഒരു ഉദ്യോഗസ്ഥ തല സമിതിയെ പടച്ചുണ്ടാക്കി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള റിപ്പോര്‍ട്ട് എഴുതി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ടും സത്യം മൂടി വയ്ക്കാന്‍ കഴിയാതെ അവശേഷിക്കുന്നു.

    13. 1.80 ലക്ഷം കേരളീയരുടെ ആരോഗ്യ വിവരം സ്പരിംഗളറിന്റെ കൈവശം എത്തിക്കഴിഞ്ഞിരുന്നു എന്നും അത് ദുരുപയോഗപ്പെടുത്തില്ല എന്ന് ഉറപ്പു പറയാനാവില്ലെന്നുമാണ് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി കണ്ടെത്തിയത്.

    14. ഇത് ഗുരുതരമായ കാര്യമാണ്.

    15. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ശേഷം മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായനിയമ പടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മുഖ്യമന്ത്രിയെ വരെ ഇരുളില്‍ നിറുത്തിയാണ് നിയമങ്ങള്‍ ലംഘിച്ച് അന്താരാഷ്ട്ര കരാര്‍ ഒപ്പിട്ടതെന്ന് കമ്മീഷനുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അത് ചെയ്ത ശിവശങ്കരന് എതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണം.

    16. ഈ നിഗൂഢമായ കരാറിന്റെ പിന്നിലെ സത്യാവസ്ഥ മുഴുവന്‍ പുറത്തു കൊണ്ടു വരുന്നതിനായി ജുഡീഷ്യ്ല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.
    Published by:Anuraj GR
    First published:
    )}