നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെക്കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട്'; ചെന്നിത്തല

  'ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെക്കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട്'; ചെന്നിത്തല

  ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി കൂടി തെളിഞ്ഞെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റാ സുരക്ഷ ഉറപ്പു വരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കര്‍ കാര്യങ്ങള്‍ ചെയ്തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ കുറ്റക്കാരനല്ല എന്നത് കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു.

   ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

   Also Read-'കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം'; വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

   കോവിഡിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് വിറ്റ നടപടിയാണ് അന്നത്തെ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. ഇതിനെ പറ്റി അന്വേഷിക്കാന്‍ ഒരു യോഗ്യതയും ഇല്ലാത്ത ഒരു സമിതിയാണ് ശശിധരന്‍നായര്‍ സമിതി.

   ഇന്ത്യയിലെ തന്നെ ഐടി സെക്രട്ടറിയായിരുന്നു മാധവന്‍ നമ്പ്യാരും ലോക പ്രശസ്തനായ ഐടി വിദഗ്ദന്‍ ഗുല്‍ഷന്‍ റായും കൊടുത്ത റിപ്പോര്‍ട്ടിനെ അട്ടിമറിച്ചു കൊണ്ട് തങ്ങള്‍ക്ക് വേണ്ടി മംഗളപത്രമെഴുതുന്ന ഒരു സമിതിയെ വെച്ച് അന്വേഷണം നടത്തി വെള്ള പൂശുന്ന ഈ നടപടി അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

   Also Read-ക്രിമിനൽ വൃക്കയോ കരളോ ഇല്ല'; ക്രിമിനൽ കേസ് പ്രതിയുടെ വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കി

   ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}