• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒളിക്യാമറ വിവാദം: എം കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറ വിവാദം: എം കെ രാഘവനെതിരെ കേസെടുത്തു

സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് കേസെടുത്തത്

എം.കെ രാഘവൻ

എം.കെ രാഘവൻ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: ഒളിക്യമാറാ വിവാദത്തില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. സിപിഎം വേട്ടയാടുകയാണെന്നും നാളെ ജനം മറുപടി നല്‍കുമെന്നുമായിരുന്നു എം കെ രാഘവന്റെ പ്രതികരണം.

    ഒളിക്യമാറാ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ കേസെടുക്കണമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം കെ രാഘവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സിപിഎം ഗൂഢാലോചനയാണെന്ന വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. രാഘവനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിയമോപദേശവും നല്‍കി.

    ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം നടക്കാവ് സിഐയാണ് കേസ് അന്വേഷിക്കുന്നത്. രാഘവന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

    First published: