• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഒന്നര പേജ് അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച അവസ്ഥ ഒന്നൂഹിച്ചു നോക്കൂ''; ടി. പത്മനാഭനോട് സിസ്റ്റർ ജെസ്മി

'ഒന്നര പേജ് അനുഭവം എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച അവസ്ഥ ഒന്നൂഹിച്ചു നോക്കൂ''; ടി. പത്മനാഭനോട് സിസ്റ്റർ ജെസ്മി

സിസ്റ്റര്‍ ജെസ്മി എന്ന പേര് ഗസറ്റ് പ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്ന് കത്തിൽ ജെസ്മി വ്യക്തമാക്കി.

 • Last Updated :
 • Share this:
  സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ആമേന്‍ പുസ്തകത്തിന്റെ എഴുത്തുകാരി സിസ്റ്റര്‍ ജെസ്മി ഇപ്പോൾ എഴുത്തുകാരന്റെ പരാമർശത്തോട് പ്രതികരിച്ചിരിക്കുന്നു . ഞാനും ഒരു സ്ത്രീ എന്ന ഫെയ്‌സ്ബുക്ക് പേജിൽ തുറന്ന കത്തുമായാണ് സിസ്റ്റർ ജസ്മി എത്തിയത്. മലയാളത്തിന്റെ പ്രിയ കഥാകാരനോടുള്ള എല്ലാ ആദരവോടും കൂടിയാണ് കത്ത് തുടങ്ങുന്നത്. ഒപ്പം പത്മനാഭന്റെ പരാമർശത്തോടുള്ള എല്ലാ വിയോജിപ്പും വ്യക്തമാക്കുന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

  ശ്രീ ടി . പത്മനാഭന് ഒരു തുറന്ന കത്ത്
  Sr.Jesme

  പ്രിയമുള്ള പത്മനാഭൻ ചേട്ടാ ,
  ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യദിനത്തിലെ പത്രവാർത്തയിലൂടെ അങ്ങയുടെ പ്രഭാഷണ ശകലം, ഞാനുൾപ്പെടെ, സ്ത്രീകളെയും കന്യാസ്ത്രീകളെയും സന്മനസ്സുള്ള പുരുഷന്മാരെയും ദുഖിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാൽ പലരിൽ നിന്നും ശകാരവർഷം ചൊരിയപ്പെട്ടതിൽ അങ്ങ് വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുകയും ചില കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യാൻ ഞാൻ മുതിരുകയും ചെയ്യുകയാണ് .
  ''അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും . ഈ സ്ത്രീ ക്രിസ്തീയ സന്യാസിനിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം ചേർക്കുകയും വേണം.''

  also read: 'ആട് എന്നെഴുതിയാൽ പട്ടി എന്ന് വായിക്കുന്ന മാ.പ്രകളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല': പ്രിയാ വർഗീസ്

  ''സ്ത്രീ'' എന്ന് പരാമർശിച്ചതിനാൽ ഇന്നലെ പല മേഖലകളിൽ നിന്നും പ്രശസ്ത എഴുത്തുകാരനായ അങ്ങയെ ഇകഴ്ത്തി സംസാരിക്കാൻ ഇടവന്നത് അങ്ങയെ മുറിവേൽപ്പിച്ചെങ്കിൽ അത് ഖേദകരം തന്നെ. സ്ത്രീകളുടെയും വിശിഷ്യാ കന്യാസ്ത്രീകളുടെയും [സിസ്റ്റർ ലൂസി ഉൾപ്പെടെ ] ദുഖവും ഞാൻ പങ്കിട്ടനുഭവിക്കുന്നു. ഒപ്പം വീണ്ടും എന്റെ ''ആമേൻ '' വിസ്മൃതിയിൽ ആയവർക്ക് ഓരോർമ്മപ്പെടുത്തൽ നല്കിയതിൽ ഞാൻ സന്തുഷ്ടയാണ് .
  പുരുഷന്മാർ എഴുതിയ പല പ്രശസ്ത സാഹിത്യ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരമുള്ള ഭാഗങ്ങൾ കോളേജിൽ പഠിപ്പിയ്ക്കാൻ ബുദ്ധിമുട്ടിയ അദ്ധ്യാപകരിൽ ഞാനുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല...

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:  വർഷങ്ങൾക്കുമുന്പ് കണ്ണൂരിൽ വെച്ച് എനിക്കെതിരെ [മാത്രം] ഇതേ പരാതി പ്രസംഗത്തിൽ അവതരിപ്പിച്ചത് ഡി സി ബുക്സ് കോഴിക്കോട് വെച്ച് നടത്തിയ കേരള ലിറ്ററേചർ ഫെസ്റ്റ് ൽ വെച്ച് നേരിട്ട് അങ്ങയോട് ഞാൻ ചോദിച്ചപ്പോൾ അങ്ങ് ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നല്ലോ . ഇന്ന് സ്ത്രീകളെ അശ്ലീല സാഹിത്യവും വില്പ്പനയുമായി കൂട്ടിയിണക്കിയതിനാലാണ് അത് പ്രകോപനപരം ആയതും പ്രതികരണങ്ങളുടെ വേലിയേറ്റം ഉണ്ടായതും എന്ന് അനുമാനിക്കുന്നു. അശ്ലീല സാഹിത്യ വായനാകുതുകികൾ ''ഫയർ '' മാസികയോ മറ്റോ വായിച്ച് തൃപ്തിയടഞ്ഞോളും ; അതിനേക്കാൾ പൈങ്കിളിയെഴുത്ത് സ്ത്രീയോ കന്യാസ്ത്രീയോ ഞാനോ എഴുതുന്ന പുസ്തകത്തിൽ കാണാനിടയില്ല. എന്റെ ആത്മകഥ, ''ആമേൻ'' ലെ 183 പേജുകളിൽ ഒന്നര പേജ് ബാംഗ്ലൂർ അനുഭവം എഴുതിയത് അശ്ലീലമെങ്കിൽ അതനുഭവിച്ച എന്റെ ഗതി ഒന്നൂഹിച്ചുനോക്കൂ."

  അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയുമെന്നും ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലതാണെന്നുമായിരുന്ന ടി. പത്മനാഭന്റെ വിവാദപരമായ പരാമർശം. ആമേൻ എന്ന കൃതിയാണ് സിസ്റ്റർ ജെസ്മിയെ കൂടുതൽ വായനക്കാരിലേക്ക് അടുപ്പിച്ചത്. ഈ പുസ്തകത്തിലെ 183 പേജുകളിൽ ഒന്നര പേജിൽ എഴുതിയ ബാംഗ്ലൂർ അനുഭവം അശ്ലീലമാമെങ്കിൽ അത് അനുഭവിച്ച ആളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുവാൻ സിസ്റ്റർ ജെസ്മി പറയുന്നു.  സഭാവസ്ത്രത്തിലും നാലു ചുമരുകള്‍ക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസം. സിസ്റ്റര്‍ ജെസ്മി എന്ന പേര് ഗസറ്റ് പ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്നും കത്തിൽ സിസ്റ്റർ ജെസ്മി വ്യക്തമാക്കി.
  Published by:Amal Surendran
  First published: