• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സമയമായി, സൂര്യൻ ഉദിച്ചിരിക്കുന്നു; സഭയെ ചൊടിപ്പിച്ച സിസ്റ്റർ ലൂസിയുടെ നിലപാടുകൾ ഇതൊക്കെയാണ്

news18india
Updated: September 23, 2018, 12:25 PM IST
സമയമായി, സൂര്യൻ ഉദിച്ചിരിക്കുന്നു; സഭയെ ചൊടിപ്പിച്ച സിസ്റ്റർ ലൂസിയുടെ നിലപാടുകൾ ഇതൊക്കെയാണ്
news18india
Updated: September 23, 2018, 12:25 PM IST
മാനന്തവാടി: കന്യാസ്ത്രീക്ക് നീതി തേടി കൊച്ചിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയ കാര്യം സിസ്റ്റർ ലൂസി അറിഞ്ഞത്. മദർ സുപ്പീരിയർ വാക്കാൽ അറിയിക്കുകയായിരുന്നു.

ബിഷപ്പ് കന്യാസ്ത്രീയിൽ മരണഭയം ഉണ്ടാക്കി; പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചു

രൂപതയുടെ നിർദ്ദേശപ്രകാരമാണ് വേദപാഠം പഠിപ്പിക്കുന്നതിനും വിശുദ്ധ കുർബാനയിൽ സഹായിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് എഫ് സി സി സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് വിലക്ക് ഏർപ്പെടുത്തിയത്.
Loading...
കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് വിലക്ക്

സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചില മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് അധികാരികളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സിസ്റ്റർ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ

'സത്യത്തിന് കൂട്ടുനില്ക്കണം. അതിന് വേണ്ടി പൊരുതണം. അപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ അറിയിക്കാൻ സ്വാതന്ത്രമുള്ള രാജ്യമാണ് നമ്മുടേത്. അല്ലാതെ സത്യം വിജയിക്കും എന്ന് കാണുമ്പോൾ ഒരുതരം കൃമികടി ഉണ്ടായിട്ട് വ്യക്തികൾക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയായിലൂടെ അപകീർത്തിപ്പെടുത്തുകയല്ല വേണ്ടത്. മഠത്തിലെ കഞ്ഞി, ചോറ് തിന്നുന്ന കണക്കുവരെ അവതരിപ്പിച്ച് എന്നെ സത്യത്തിൽനിന്ന് പിന്നോട്ടുവലിക്കാം എന്ന് തെറ്റിദ്ധരിക്കരുത്. വിന്‍റോ ജോൺ, അബ്രാഹം ഐസക് ജയൻ, മിഥുൻ ആന്‍റണി, ബെജോ ജോബ് തുടങ്ങിയവർ ജാഗരൂകരായിരിക്കുക. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇവിടെ നീതിന്യായവ്യവസ്ഥ ഒപ്പമുണ്ട്. ഇതുവരെ ക്ഷമിച്ചു. നിങ്ങൾക്ക് കൂടുതൽ നന്മനേരുന്നു. കാണാം.
സി.ലൂസി കളപ്പുര'സന്യാസം സ്നേഹിക്കുന്നവരെങ്കിൽ നിശബ്ദരാവുകയല്ല വേണ്ടത്, പകരം ധീരരാകൂ.... കൺതുറക്കൂ....തിരിച്ചറിയൂ....കന്യാമണികളെ....തുറന്ന് പറയൂ.... നല്ലൊരു നാളേക്കായ്....!!!
ജീവൻപോലും നഷ്ടപ്പെടാം എന്നറിഞ്ഞ് സമരപന്തലിൽ നീതിക്കായി ധീരരായി നില്ക്കും മിഷനറീസ് ഓഫ് ജീസസ് സന്യാസികളെ എന്റെ ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ.
മുഖംമൂടി വലിച്ചെറിഞ്ഞ് നേരിൽ നീതിക്കായി നില്ക്കുന്നവരെ ....
ഒരു വൻ ജനാവലി നിങ്ങളോടൊത്തുണ്ട്..!!!
ഭയപ്പെടേണ്ട..!!!
ഇവിടെ നീതിക്കായുള്ള പോരാട്ടത്തിൽ കേരളത്തിലെ ഏകദേശം അരലക്ഷത്തോളം സിസ്റ്റേഴ്സ് അണിനിരക്കേണ്ടിടത്ത് ആകെ എത്രപേർ ???
ചോദിക്കട്ടെ ഒരു ബിഷപ്പോ വൈദികനോ ആഹ്വാനം ചെയ്യുന്ന സമരമായിരുന്നെങ്കിൽ വെള്ളവസ്ത്രവും ധരിച്ച് എത്രയോ പേർ 'ഉവ്വ് പിതാവേ' എന്നുപറഞ്ഞ് അണിനിരന്നേനേ ???
ഇനിയെന്കിലും ചിന്തിക്കൂൂൂ.
സമയമായി...!!
സൂര്യൻ ഉദിച്ചിരിക്കുന്നു.
ഈ വരികളുടെ പേരിൽ വിമർശനം ഉണ്ടാകും. എന്നാൽ നീതിക്കായുള്ള അഗ്നിയെ നശിപ്പിക്കാൻ ആർക്കും ആവില്ല.
തെറ്റ് ചെയ്തയാൾ ഉന്നതാധികാരസ്ഥാനത്തെന്നത് തെറ്റിന്‍റെ ഗൗരവവും കൂട്ടും. ശിക്ഷിക്കപ്പെടണം.'

First published: September 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍