ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും; വരുന്നത് നോർക്കയിൽ രജിസ്റ്റർ ചെയ്ത 1304 പേർ

ലോക്ക്ഡൗണിൽ ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള മലയാളികളാണ് ട്രെയിനിലെ യാത്രക്കാർ

ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ

ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ

 • Share this:
  ന്യൂഡൽഹി: കേരളത്തിലേക്ക്‌ ഡൽഹിയിൽ നിന്നുള്ള പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും. കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള മലയാളികളാണ് ട്രെയിനിലെ യാത്രക്കാർ.

  നോർക്കയിൽ രജിസ്റ്റർ ചെയ്ത 1304 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഡൽഹിക്കു പുറമേ ജമ്മുകശ്മീർ, ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾ വണ്ടിയിലുണ്ടാകും.
  You may also like:വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ [NEWS]ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ്​ ഉടൻ [NEWS]കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍ [NEWS]
  വൈകീട്ട് ആറിന് ന്യൂഡൽഹി സ്റ്റേഷനിൽ നിന്നാണ് വണ്ടി പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ പരിശോധന രാവിലെ പത്തുമുതൽ നടക്കും. ഡൽഹിയിലുള്ളവർക്ക് ജില്ലാടിസ്ഥാനത്തിൽ 12 പരിശോധനാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരുടെ പരിശോധന ന്യൂഡൽഹിയിലെ കാനിങ് റോഡ് കേരളസ്കൂളിൽ നടക്കും. രോഗം ഇല്ലാത്തവർക്കു മാത്രമാകും യാത്രാനുമതി.

  രണ്ടു ദിവസത്തെ ഭക്ഷണം, വെള്ളം, മാസ്ക്, സാനിറ്റൈസർ എന്നിവ കൈയിൽ കരുതണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയിൽനിന്ന് സന്ദേശം ലഭിക്കാത്തവർക്ക് യാത്ര ചെയ്യാനാവില്ല. 975 രൂപയാണ് ടിക്കറ്റു നിരക്ക്. ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് പണം നൽകാൻ അവസരമുണ്ട്.
  First published:
  )}