നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടുമടക്കില്ല; സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് നിയമ വിരുദ്ധമായെന്നും ശ്രീധരന്‍പിള്ള

  മുട്ടുമടക്കില്ല; സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് നിയമ വിരുദ്ധമായെന്നും ശ്രീധരന്‍പിള്ള

  ശ്രീധരൻ പിള്ള

  ശ്രീധരൻ പിള്ള

  • Last Updated :
  • Share this:
   കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരന്‍പിള്ള. സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ശ്രധീധരന്‍പിള്ള കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റ് നിയമ വിരുദ്ധവും നീചവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   ഒരു പോലീസ് ഉദ്യോസ്ഥരെയും സുരേന്ദ്രന്‍ ഉപദ്രവിച്ചില്ലെന്നും അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പറഞ്ഞ ശ്രീധരന്‍പിള്ള ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഹര്‍ത്താല്‍ ഒഴിവാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. 'ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഹര്‍ത്താല്‍ ഒഴിവാക്കിയത്. ഹൈവേ ഉപരോധം പരിമിതമാക്കി. ഇത് ബലഹീനതയായി കാണരുത്' അദ്ദേഹം പറഞ്ഞു.

   സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അമ്മ മരിച്ചതിന്‍റെ പുല മാറാതെയെന്ന് കടകംപള്ളി

   ശബരിമല പോലീസിന്റെ തേര്‍വാഴ്ചക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതിനെതിരെ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു. 'നിയമവാഴ്ച്ചയെ മാനിക്കും. നിയമവാഴ്ച്ചയിലൂടെ ജനങ്ങളെ സംഘടിപ്പിക്കും, ശബരിമല പോലീസിന്റെ തേര്‍വാഴ്ചക്ക് വിട്ടുകൊടുത്തു; ഇതിനെതിരെ ജനങ്ങള്‍ മുന്നോട്ടു വരണം. വിരിവയ്ക്കാനുള്ള ഭക്തരുടെ ആവശ്യങ്ങള്‍ക്കായി ബി.ജെ.പി സമരരംഗത്ത് ഇറങ്ങും.' അദ്ദേഹം പറഞ്ഞു.

   ശബരിമലയില്‍ യാത്രാ സൗകര്യമില്ലെന്നും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്നും പറഞ്ഞ അദ്ദേഹം 7000 പോലീസുകാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഭക്തരെ പുറത്താക്കുകയാണെന്നും അയ്യപ്പഭക്തന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും പറഞ്ഞു.

   തിരക്കൊഴിഞ്ഞ് സന്നിധാനം; തീർത്ഥാടകരിൽ അധികവും അന്യസംസ്ഥാനക്കാർ

   പൊലീസ് അയ്യപ്പ സൗഹൃദ നയം മാറ്റിയെന്ന പറഞ്ഞ രാജഗോപാല്‍ ഇതിനെതിരെ പത്തനംതിട്ടയില്‍ നാല് മണിക്ക് ബി.ജെ.പി പ്രസിഡന്റിന്റെയും ഒ.രാജഗോപാല്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തുമെന്നും ഒരു കോടി ആളുകളുടെ ഒപ്പു ശേഖരിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും പറഞ്ഞു. സുപ്രീം കോടതി വിധി സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നെന്ന് വിമര്‍ശിച്ച അദ്ദേഹം ദേവസ്ഥാനങ്ങളില്‍ ബൂട്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.

   First published: