നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചികിത്സാനിരക്കിലെ വ്യത്യാസം പരിഹരിക്കണം' ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

  'ചികിത്സാനിരക്കിലെ വ്യത്യാസം പരിഹരിക്കണം' ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

  ആയുഷ്മാൻ പദ്ധതിയിൽ ഉടൻ പങ്കാളിയാകും. ഇതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ

  sree chithra

  sree chithra

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരമുള്ള ചികിത്സാനിരക്കിലെ വ്യത്യാസം പരിഹരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ. ആയുഷ്മാൻ പദ്ധതിയിൽ ഉടൻ പങ്കാളിയാകും. ഇതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സബ്സിഡി സർക്കാർ അനുവദിക്കേണ്ടതുണ്ടെന്നും ശ്രീചിത്ര അധികൃതർ വിശദീകരിക്കുന്നു. ചികിത്സാവിഹിതം കുറവാണെന്ന കാരണത്താൽ ആയുഷ്മാൻ പദ്ധതി കൂടി ഉൾപ്പെടുത്തിയിട്ടുള്ള കാരുണ്യപദ്ധതിയിൽ ചേരാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വിസമ്മതിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്.

   ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ

   നിലവിൽ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ആയുഷ്മാൻ പദ്ധതി നടപ്പാക്കാനാകാത്ത അവസ്ഥയുണ്ടെന്നും ശ്രീചിത്ര അധികൃതർ പറയുന്നു. അതേസമയം കേരള സർക്കാരിന്‍റെ ചികിത്സാ സഹായ പദ്ധതിയായ ചിസ് പ്ലസ് പ്ലസ് തുടരുമെന്നും ആശുപത്രി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
   First published: