നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sree Sankaracharya University | 'വിദ്യാര്‍ത്ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു'; അധ്യാപകനെ സര്‍വകലാശാല സസ്പെന്‍റ് ചെയ്തു

  Sree Sankaracharya University | 'വിദ്യാര്‍ത്ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു'; അധ്യാപകനെ സര്‍വകലാശാല സസ്പെന്‍റ് ചെയ്തു

  സംസ്‍കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്റഫിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്

  • Share this:
   കൊച്ചി: വിദ്യാര്‍ത്ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ നടപടി എടുത്ത് കാലടി സംസ്കൃത സർവ്വകലാശാല . (Sree Sankaracharya University of Sanskrit) സംസ്‍കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്റഫിനെതിരെയാണ് നടപടി.

   അഷ്റഫിനെ സസ്പെന്‍റ് ചെയ്യും. അധ്യാപകനില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങിക്കണമെന്നും ക്യാമ്പസിലെ പ്രധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തുമെന്നും സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

   അധ്യാപകനെതിരെ നടപടി എടുക്കാത്തതിനെ തുടർന്ന് പരാതികാരിയായ മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിനി വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

   കഴിഞ്ഞ മാസം നവംബർ 30 നാണ് അധ്യാപകനായ എം അഷ്റഫ് അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിയ്ക്കുകയും ചെയ്തെന്ന് കാണിച്ച് വിദ്യാർത്ഥിനി ക്യാംപസ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നൽകിയത്.

   പരാതിയുടെ അടിസ്ഥാനത്തിൽ അന്വഷണം നടത്തിയ കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് വിസിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.

   സർവ്വകലാശാലയിൽ സ്ഥിരം വിസി ഇല്ലാത്തതിനാലാണ്  അധ്യാപകനെതിരെ നടപടിയെടുക്കുന്നത്  വെെകാൻ കാരണമെന്ന്   സർവ്വകലാശാല വൃത്തങ്ങൾ പറഞ്ഞു.

   CPM ഈരാറ്റുപേട്ടയിൽ 'പ്രത്യേക' താൽപര്യത്തോടെ ഒരു വിഭാഗം മത്സരത്തിനു ശ്രമിച്ചു, SDPI ബന്ധം; സിപിഎമ്മിൽ അച്ചടക്കനടപടി

   ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം സിപിഎമ്മിന് (CPM) തലവേദനയാവുന്നു. ഒരു വിഭാഗം മത്സരത്തിന് ശ്രമിച്ചതോടെ സമ്മേളനം നിർത്തിവെച്ചു എന്നാണ് അന്ന് സി.പി.എം. നൽകിയ വിശദീകരണം. പാർട്ടി ജില്ലാ സമ്മേളനത്തിന് ശേഷം മാത്രമേ ലോക്കൽ സമ്മേളനം നടത്തുവെന്ന് അന്ന് സി.പി.എം. ജില്ലാ നേതൃത്വം വിശദീകരിച്ചിരുന്നു. പ്രാദേശിക വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സി.പി.എം. വിശദീകരിച്ചത്. ഈ സംഭവത്തിലാണ് സി.പി.എം. അച്ചടക്ക നടപടിയുമായി രംഗത്ത് വന്നത്.

   ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചില പ്രവണതകളാണ് സിപിഎമ്മിനെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ലോക്കൽ സമ്മേളനത്തിൽ ചില പ്രത്യേക താൽപര്യത്തോടെ ഒരു പ്രത്യേക വിഭാഗം മത്സരിക്കാൻ ശ്രമിച്ചിരുന്നതായി സി.പി.എം. വിലയിരുത്തുന്നു.

   ഈരാറ്റുപേട്ട ലോക്കൽ കമ്മറ്റി പൂർണമായും തങ്ങൾക്ക് കീഴിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നത്. ലോക്കൽ സമ്മേളന സമയത്ത്   സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. രാധാകൃഷ്ണനെ പ്രാദേശിക നേതാക്കൾ തടഞ്ഞുവെച്ചത് ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവത്തോടെയാണ് കാണുന്നത്. മത്സരം നടത്തിയില്ലെങ്കിൽ പുറത്തുവിടില്ല എന്ന് ഒരു ഭാഗം പറഞ്ഞതായി അന്ന് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായത്.

   Kerala Police | നവമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്

   പാർട്ടി പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം. ബഷീർ, എം.എച്ച്. ഷമീർ എന്നിവരെയാണ് സി.പി.എം. താഴ്ത്തിയത്. ഇതുകൂടാതെ അഞ്ച്  പ്രാദേശിക നേതാക്കളെയും സി.പി.എം. സസ്പെൻഡ് ചെയ്തു. നിലവിൽ താൽക്കാലിക കമ്മിറ്റിയാണ് ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നത്. സമ്മേളനം റദ്ദ് ചെയ്തതോടെയാണ് താൽക്കാലിക സമിതിയെ ജില്ലാ കമ്മിറ്റി നിയോഗിച്ചത്. ഈ മാസം നടക്കുന്ന ജില്ലാ സമ്മേളനത്തിന് ശേഷം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം വീണ്ടും നടത്താനാണ് സി.പി.എം. തീരുമാനം.‌

   പ്രാദേശികമായ ചില നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈരാറ്റുപേട്ടയിൽ ഉണ്ടായതെന്നാണ് സി.പി.എം. വിലയിരുത്തൽ. നഗരസഭയിൽ എസ്ഡിപിഐയുമായുള്ള ബന്ധവും കടുത്ത നടപടി എടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. അപകടകരമായ ചില പ്രവണതകളാണ് ഈരാറ്റുപേട്ടയിൽ പ്രാദേശികമായി നിലനിൽക്കുന്നത് എന്നാണ് സി.പി.എം. വിലയിരുത്തൽ. അത് തുടച്ചു നീക്കിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നും സി.പി.എം. കരുതുന്നു.

   Operation Decibel | വെറുതെ ഹോൺ അടിച്ചവർ 10 ദിവസം കൊണ്ട് ഖജനാവിലെത്തിച്ചത് 86.64 ലക്ഷം രൂപ

   ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ ബന്ധത്തിൽ യുഡിഎഫിനെ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം. വിട്ടു നിൽക്കുകയായിരുന്നു. എസ്ഡിപിഐ ബന്ധം വീണ്ടും ഉണ്ടായാൽ അത് സംസ്ഥാനത്തൊട്ടാകെ വലിയ തലവേദനക്ക് കാരണമാകും എന്ന് സി.പി.എം. വിലയിരുത്തുന്നു. ഇതുകൂടി പരിഗണിച്ചാണ് ശക്തമായ നടപടി വേണം എന്ന നിലപാടിലേക്ക് സി.പി.എം. എത്തിയത്.
   Published by:Jayashankar AV
   First published:
   )}