• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീചിത്രൻ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പരിഷത്ത്

ശ്രീചിത്രൻ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പരിഷത്ത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: യുവസമിതിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിത്തരണമെന്ന് ശ്രീചിത്രൻ ആവശ്യപ്പെട്ടതായി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ടി ഗംഗാധരൻ. ആവശ്യം അംഗീകരിക്കാം എന്ന നിലപാടാണ് പരിഷത്തിനുള്ളത്. എന്നാൽ, ശ്രീചിത്രൻ പരിഷത്തിന് നൽകിയ സംഭാവനകൾ ചെറുതായി കാണാനാവില്ലെന്നും ഗംഗാധരൻ പറഞ്ഞു. മാറിനിൽക്കാം എന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് അത് അംഗീകരിക്കാം. ശ്രീചിത്രൻ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി ഗംഗാധരൻ ന്യൂസ് 18നോട് പറഞ്ഞു.

    എകെപിസിടിഎയുടെ മാഗസിനിൽ കേരളവർമ കോളേജ് അധ്യാപിക ദീപ നിശാന്തിന്‍റെ പേരിൽ അച്ചടിച്ചുവന്ന കവിതയെ തുടർന്നുള്ള വിവാദങ്ങളെ തുടർന്നാണ് ശ്രീചിത്രൻ യുവസമിതിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

    "ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല" ജയലളിത അന്ന് പറഞ്ഞു

    കവിതാമോഷണം: ദീപയെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റണമെന്ന്

    ദീപ നിശാന്തിന്‍റെ പേരിൽ എകെപിസിടിഎയുടെ മാഗസിനിൽ അച്ചടിച്ചു വന്ന കവിത കോപ്പിയടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ ശ്രീചിത്രനും പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

    First published: