കൊച്ചി: കോഴിക്കോട് നടത്തിയ വിവാദപ്രസംഗത്തെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള. പുറത്ത് മലക്കം മറിഞ്ഞെങ്കിലും യുവതികൾ കയറിയാൽ നടയടയ്ക്കുന്ന വിഷയത്തിൽ തന്ത്രിയുമായി താൻ സംസാരിച്ചെന്ന് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സമ്മതിക്കുന്നു.
കോഴിക്കോട് യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയത്തിൽ തന്ത്രിയുമായി താൻ സംസാരിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻപിള്ള പറഞ്ഞിരുന്നു. ശബരിമല ക്ഷേത്രത്തിൽ യുവതികൾ കയറിയാൽ നടയടക്കുമെന്ന നിലപാട് തന്ത്രി സ്വീകരിച്ചത് തന്‍റെ നിർദ്ദേശപ്രകാരമാണെന്ന സൂചനയും ഈ പ്രസംഗത്തിൽ ഉണ്ടായിരുന്നു.
'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ
പ്രസംഗത്തിന്‍റെ പേരിൽ തനിക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പ്രസംഗത്തിന്‍റെ പരിഭാഷയും സിഡിയും ഹാജരാക്കിയിരിക്കുന്നത്. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ഒന്നും തന്‍റെ പ്രസംഗത്തിലില്ല. യുവമോർച്ച യോഗം സമാധാനപരമായിരുന്നു. ഇത് ദൃശ്യങ്ങളിൽ വ്യക്തവുമാണ്. തനിക്കെതിരെ കേസ് നൽകിയിരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും ശ്രീധരൻപിള്ള ഹർജിയിൽ ആരോപിക്കുന്നു.
മധു കൊല്ലപ്പെട്ട കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി
അതേസമയം, തന്ത്രിയുമായി താൻ സംസാരിച്ചിരുന്നുവെന്ന് ഹർജിയിൽ സമ്മതിക്കുന്നുമുണ്ട്. പ്രസംഗത്തിൽ ഉറച്ചുനിന്നു കൊണ്ട് കോടതിയിൽ കേസ് നേരിടാനാണ് ശ്രീധരൻപിള്ളയുടെ തീരുമാനം. അതേസമയം തന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പുറത്ത് പ്രസംഗം തളളിപ്പറയുകയും ചെയ്തു. തന്ത്രിയുമായാണോ താൻ സംസാരിച്ചതെന്ന് ഉറപ്പില്ലെന്നായിരുന്നു ശ്രീധരൻപിള്ള കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന് കടകവിരുദ്ധമാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ps sreedharan pillai, Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി