• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെ'

'സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെ'

പി.എസ് ശ്രീധരൻ പിള്ള

പി.എസ് ശ്രീധരൻ പിള്ള

  • Share this:
    തിരുവനന്തപുരം: കെ.സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സുരേന്ദ്രനെതിരേ സർക്കാർ ചുമത്തിയ കേസുകളിൽ തുടർ നിയമ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

    സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സർക്കാർ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടു പോകുന്നതെന്നും പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യ ലഭിച്ചതിനെ തുടർന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം. 23 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.

    കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

    ചിത്തിര ആട്ടവിശേഷ ദിവസം 53കാരിയെ സന്നിധാനത്ത് തടഞ്ഞ കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിൽ പ്രവേശിയ്ക്കരുത്, ശബരിമലയിൽ പോകാനാവില്ല, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാവരുത്, രണ്ടു ലക്ഷത്തിന്‍റെ ബോണ്ടു കെട്ടി വയ്ക്കണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നിവയാണ് ഉപാധികൾ.
    First published: