കോഴിക്കോട്: ചെക്ക് കേസിന് പിന്നില്‍ ഗൂഢാലോചന നടന്നില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം തുഷാര്‍ വെള്ളാപ്പള്ളിക്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പിയുടെ വിലയിരുത്തലാണ് താന്‍ മുന്‍പ് പറഞ്ഞതെന്നും സത്യത്തിന്‍റെ വിജയമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ദുബായിൽ തുഷാറിനെതിരായ ചെക്ക് കേസിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയടക്കമുള്ള ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ തുഷാറിനെ സ്വീകരിക്കാനെത്തിയ പി.കെ. കൃഷ്ണദാസ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വാദം പൂര്‍ണമായി തള്ളിയിരുന്നു. ഇതിനു മറുപടിയായാണ് ശ്രീധരൻ പിള്ള ഇങ്ങനെ പറഞ്ഞത്.
ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്നും സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു. പരാതിക്കാരനായ നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെക്കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.