യതീഷ് ചന്ദ്രയ്ക്കെതിരെ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് പരാതി നല്കി
യതീഷ് ചന്ദ്രയ്ക്കെതിരെ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് പരാതി നല്കി
Last Updated :
Share this:
ന്യൂഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് പരാതി നല്കി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാണ് പരാതി.
ബുധനാഴ്ച നിലയ്ക്കലില്‍ എത്തിയ മന്ത്രി, സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടു കടത്തിവിടുന്നില്ലെന്ന് എസ്.പിയോട് ചോദിച്ചു. ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ്.പിയുടെ മറുചോദ്യം.
മന്തിയോട് ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന് യതീഷ് ചന്ദ്രയോട് ചോദിച്ചു. ഇതിനിടെ യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി നല്‍കുമെന്ന് എ.എന്‍ രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.