പി.സി ജോർജ് മാത്രമല്ല, കൂടുതൽപേർ വരുമെന്ന് പി.എസ് ശ്രീധരൻ പിള്ള
പി.സി ജോർജ് മാത്രമല്ല, കൂടുതൽപേർ വരുമെന്ന് പി.എസ് ശ്രീധരൻ പിള്ള
പി എസ് ശ്രീധരൻ പിള്ള
Last Updated :
Share this:
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ സിപിഎം ഭയാശങ്കയിലാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സഖ്യങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന് പിള്ള. ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തിഴപഴകാന്‍ പറ്റുന്ന സാഹചര്യം അടുത്ത ആഴ്ചയോടെ ഉരുത്തിരിയും. നിയമസഭയില്‍ പി.സി ജോര്‍ജ്ജ് സഹകരിക്കാന്‍ തീരുമാനിച്ചത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പ് സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ശ്രീധരൻ പിള്ള ന്യൂസ് 18 നോട് പറഞ്ഞു.
രണ്ട് ലക്ഷത്തിലധികം വോട്ട് ലഭിച്ച ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങളുമായുള്ള സഹകരണങ്ങള്‍ ഗുണം ചെയ്യുമെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ കുപ്രചരണങ്ങള്‍ കൊണ്ട് ന്യൂനപക്ഷങ്ങളുടെ മനസില്‍ ഉയര്‍ത്തിയ ഭയാശങ്കയെ അതിജീവിക്കാന്‍ ഈ സഹകരണം സഹായകമാകും. പി.സി ജോര്‍ജ്ജുമായുള്ള സഹകരണം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും എന്‍ ഡിഎക്ക് അനുകൂലമാണ് സാഹചര്യങ്ങളെന്നും ശ്രീധരന് പിള്ള പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.