Lok Sabha Election Result 2019: NDA മികച്ച മുന്നേറ്റം നടത്തും: പി.എസ്.ശ്രീധരൻ പിള്ള

Lok Sabha Election Result 2019: സംസ്ഥാനത്ത് എൻ ഡി എയ്ക്ക് ജയസാധ്യതയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളിയാണ് പ്രതികരണം

news18
Updated: May 23, 2019, 8:30 AM IST
Lok Sabha Election Result 2019: NDA മികച്ച മുന്നേറ്റം നടത്തും: പി.എസ്.ശ്രീധരൻ പിള്ള
ശ്രീധരൻ പിള്ള
  • News18
  • Last Updated: May 23, 2019, 8:30 AM IST
  • Share this:
തിരുവനന്തപുരം: എന്‍ഡിഎ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കേരളത്തിൽ എൻഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നോ എന്നറിയില്ലെന്നും ന്യൂസ് 18നോട് സംസാരിക്കവെ ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

Also Read-ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കുമ്മനം

ലോക് സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻ ഡി എയ്ക്ക് ജയസാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. കേരളത്തിൽ എൽ ഡി എഫും യു ഡി എഫും മാത്രമാണ് ശക്തമായി നിൽക്കുന്നത്. അവരിൽ നിന്ന് അടർന്നു വരുന്നവരെ ചേർത്തു വേണം ഇവിടെ മൂന്നാമതൊരു മുന്നണി ഉണ്ടാക്കാൻ. അത് വളരെ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

First published: May 23, 2019, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading