ന്യൂഡൽഹി : ബിജെപിയിലേക്ക് വരാൻ കെ.വി.തോമസ് താൽപ്പര്യമറിയിച്ചാൽ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ഇപ്പോൾ സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Also Read-കെ.വി തോമസിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമമെന്ന് അഭ്യൂഹം
എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് സിറ്റിങ് എം.പി കെ വി തോമസിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായി അഭ്യൂഹം ഉയർന്നിരുന്നു. കെ.വി തോമസ് സമ്മതം മൂളിയാൽ എറണാകുളത്ത് സ്ഥാനാർത്ഥി ആയേക്കുമെന്നും കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്ന ടോം വടക്കനാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നുമായിരുന്നു വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം കെ.വി തോമസുമായി ഫോണിൽ ബന്ധപ്പെട്ടതായും വിവരങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ഒന്നും എത്തിയിരുന്നില്ല. ആ സാഹചര്യത്തിൽ കൂടിയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.