തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ വോട്ടുചോദിക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ബിജെപി രംഗത്ത്. എന്നാൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കും. സുരേഷ് ഗോപിക്ക് ലഭിച്ച നോട്ടീസിന് നിയമപരമായി മറുപടി നൽകുമെന്നും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'കളക്ടർ പിണറായിയുടെ ദത്തുപുത്രിയാകാൻ ശ്രമം' സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചതിൽ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ