ന്യൂഡല്‍ഹി: ആശയസംവാദത്തിനുള്ള സിപിഎം വെല്ലുവിളി ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം ഡല്‍ഹി കേരളാ ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ ബിജെപിക്ക് എതിരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള പൗരസ്വാതന്ത്ര്യം സിപിഎം തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് സിപിഎമ്മിന് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു. രാഷ്ട്രീയമായി ഇതിനെ നേരിടുമെന്നും അദ്ദഹേം വ്യക്തമാക്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ നടപടികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം സുരേന്ദ്രനെതിരെ മനപ്പൂര്‍വ്വം കള്ളക്കേസ് ചമയ്ക്കുകയാണെന്നും ധാര്‍മികവും നിയമപരമായും അതിനെ നേരിടുമെന്നും പറഞ്ഞു.
ബിജെപി ദേശീയ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമല വിഷയം അറിയിച്ചെന്നും വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നടപടികള്‍ക്കെതിരെ സംസാരിച്ച ബിജെപി നേതാവ് പൊലീസ് രാജിന് എതിരായ സമരം തുടരുമെന്നും അമ്മയോട് കയര്‍ത്ത പൊലീസിനെ ചോദ്യം ചെയ്തതിനാണ് കെ.പി.ശശികലയുടെ മകനെ അറ്റസ്റ്റ് ചെയ്തതെന്നും വിമര്‍ശിച്ചു.
353 ാം വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും പരാതി നല്‍കിയെന്നും പറഞ്ഞു. കണ്ണൂരില്‍ ബിജെപിയുടെ പേരില്‍ ഇറക്കിയ ലഘുലേഖയ്ക്കെതിരെ കേസ് കൊടുക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താ സമ്മേളനച്ചില് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.