Virtual Queue ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ; ആധാർ ഉള്ള 750 പേർക്ക് ദിവസേന ദർശനം

ചൊവ്വാഴ്ച മുതലാണ് ദർശനം. ഓൺലൈൻ ബുക്കിങ്ങിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

News18 Malayalam | news18-malayalam
Updated: June 6, 2020, 7:35 PM IST
Virtual Queue ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ; ആധാർ ഉള്ള  750 പേർക്ക് ദിവസേന  ദർശനം
പത്മനാഭസ്വാമി ക്ഷേത്രം
  • Share this:
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ. ക്ഷേത്ര ദർശനത്തിന്  ഓൺലൈനായി ബുക്ക് ചെയ്യണം. ക്ഷേത്രത്തിന്റെ വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുളള ബുക്കിങ്.

സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി വെർച്വൽ ക്യൂവിനുളള ക്രമീകരണങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഓൺലൈൻ ബുക്കിങ്ങിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.  അധാർ രേഖക്കാണ് മുൻഗണന.

ആധാറില്ലാത്തവർക്ക് മാത്രം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടേഴ്സ് ഐ ഡി ഉപയോഗിക്കാം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരെ തിരിച്ചറിയാനാണ് ആധാർ നിർബന്ധമാക്കുന്നത്.  ഒരു സമയം ദർശനം നടത്തിയ മുഴുവൻ പേരെയും തിരിച്ചറിയാൻ ആധാർ സഹായകമാകും.

ചൊവ്വാഴ്ച മുതലാണ് ദർശനം.രണ്ട് സ്ലോട്ടുകളിലായാണ് ദർശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 8.15 മുതൽ 11:15 വരെയാണ് ആദ്യ സ്ലോട്ട്. വൈകിട്ട് 4.15 മുതൽ 6:30 വരെയാണ് രണ്ടാമത്തെ സ്ലോട്ട്. വെർച്വൽ ക്യൂ മുഖേനയല്ലാതെ ദർശനം അനുവദിക്കില്ല. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം വിശാലമാണ്. അതു കൊണ്ടു തന്നെ600-750 പേർക്ക് ഒരു ദിവസം വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയും.

വിവിഐപി ദർശനം ഉണ്ടാവില്ല.  എങ്കിലും രണ്ട് ടൈം സ്ലോട്ടുകളിലായി 5 മിനിറ്റ് ബുക്കിങ്ങില്ലാതെ മാറ്റിവച്ചിട്ടുണ്ട്.  ക്ഷേത്രത്തിൽ പ്രവേശന കവാടത്തിൽ തന്നെ തെർമൽ സ്കാനിങ് ഉണ്ടാകും.  രോഗ ലക്ഷണങ്ങൾ ഉളളവരെ കടത്തിവിടില്ല. ഇതുവരെ കാണിക്കയായി ലഭിച്ച തുക രണ്ട് ദിവസത്തിനുളളിൽ എണ്ണി തിട്ടപ്പെടുത്തും.

TRENDING:ഒരേസമയം 25 സ്കൂളുകളിൽ പഠിപ്പിച്ചു; ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി
[NEWS]
'ഒന്നായിടും ലോക'വുമായി തെക്കൻ ക്രോണിക്കിൾസ്; ആശംസയുമായി മമ്മൂട്ടി [NEWS]Covid Hotspots|പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 138 [NEWS]

ഒഴിഞ്ഞ ഭണ്ഡാരങ്ങളിലാകും ദർശനം തുടങ്ങുന്ന ദിവസം മുതൽ ലഭിക്കുന്ന കാണിക്കകൾ.  65 വയസ് കഴിഞ്ഞവർക്കും 10 വയസിൽ താഴെയുളളവർക്കും പ്രവേശനമില്ല. പൂജാ കർമ്മങ്ങളിൽ 65 വയസ് കഴിഞ്ഞവരുടെ കാര്യത്തിൽ ക്ഷേത്രഭരണ സമിതി തീരുമാനമെടുക്കും.



First published: June 6, 2020, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading