തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ ‘സരോവര’ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്, സുനില്‍.
മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.