• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യു.വി ജോസിനെ മാറ്റി; ശ്രീറാം സാംബശിവ റാവു കോഴിക്കോട് കളക്ടർ

news18india
Updated: November 7, 2018, 3:55 PM IST
യു.വി ജോസിനെ മാറ്റി; ശ്രീറാം സാംബശിവ റാവു കോഴിക്കോട് കളക്ടർ
  • News18 India
  • Last Updated: November 7, 2018, 3:55 PM IST IST
  • Share this:
തിരുവനനന്തപുരം: ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് കളക്ടര്‍ യു.വി. ജോസിനെ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധികചുമതലകളും അദ്ദേഹം വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്‍മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്സാന വഹിക്കും.

ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന WCCയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

ആശാന്റെ നെഞ്ചത്തല്ല, 'മുഖത്തടിച്ച്' ഖലീല്‍; മത്സരത്തിനിടെ രോഹിത്തിന്റെ 'മുഖത്തിടിച്ച്' യുവതാരം

തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയ്നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോര്‍ സ്കില്‍ ആന്‍റ് എക്സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതലയും അദ്ദേഹം വഹിക്കും. കൊല്ലം സബ് കളക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടര്‍, ഇ-നിയമസഭ നോഡല്‍ ഓഫീസര്‍ എന്നീ അധിക ചുമതലകള്‍ അവര്‍ വഹിക്കും.

First published: November 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...