• HOME
  • »
  • NEWS
  • »
  • kerala
  • »
  • SREERAM VENKITTARAMAN SUFFERING FROM RETROGRADE AMNESIA SAYS

ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍; അപകടം നടന്നത് ഓര്‍മ്മയില്ലെന്ന് വാദം

സംഭവത്തെക്കുറിച്ച് എന്നന്നേക്കുമായി മറന്നു പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്

basheer- sriram

basheer- sriram

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഒരു പ്രത്യേക സംഭവത്തെ പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ശ്രീറാമിന് ഈ രോഗമാണെന്നാണ് ഡോക്ടര്‍മാരുടെ വാദം.

    മെഡിക്കല്‍ കോളേജിലെ ട്രോമ ഐസിയുവിലുള്ള ശ്രീറാമിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മുന്‍ സര്‍വേ ഡയറക്ടര്‍ക്ക് പുതിയ രോഗമാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോട്ട് നല്‍കിയിരിക്കുന്നത്. റെട്രൊഗ്രേഡ് അംനേഷ്യ ഒരു വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് എന്നന്നേക്കുമായി മറന്നു പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്.

    Also Read: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ട്രോമാ ഐസിയുവില്‍ നിന്ന് ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്. നേരത്തെ ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മാനസികാരോഗ്യ വിദഗ്ദന്റെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

    മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി സിറാജ് യൂണിറ്റ് മേധാവിയായിരുന്ന കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നടപടിയെ ചോദ്യം ചെയ്ത സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തിരമായി ജാമ്യം റദ്ദാക്കാന്‍ ആകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

    നേരത്തെ കേസില്‍ റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. പൂജപ്പുര ജയിലിലേക്കയച്ചതിനു പിന്നാലെയായിരുന്നു അന്ന് രാത്രി തന്നെ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

    First published:
    )}