നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് വിലക്കി; ശബരിമല ദർശനം നടത്താതെ ശ്രീലങ്കൻ യുവതി

  പൊലീസ് വിലക്കി; ശബരിമല ദർശനം നടത്താതെ ശ്രീലങ്കൻ യുവതി

  • Last Updated :
  • Share this:
   പത്തനംതിട്ട: ശബരിമലയിലെത്തിയ ശ്രീലങ്കൻ യുവതി ദർശനം നടത്താതെ മടങ്ങി. പതിനെട്ടാംപടിക്ക് സമീപം എത്തിയിട്ടും പൊലീസ് ദർശനത്തിന് അനുമതി നൽകിയില്ലെന്ന് യുവതി പറഞ്ഞു. പൊലീസ് വിലക്കിയതിനാലാണ് ദർശനം നടത്താൻ കഴിയാതിരുന്നതെന്ന് ദർശനത്തിനെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു.

   പമ്പയിൽ തിരിച്ചെത്തിയ ശശികലയും കുടുംബവും കനത്ത പോലീസ് സുരക്ഷയിലാണ് മടങ്ങിയത്.

   ശ്രീലങ്കൻ സ്വദേശിയായ ശശികല ഭർത്താവിനും മകനുമൊപ്പമാണ് ദർശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്‍റെ അറിവോടെയാണ് സന്നിധാനത്തേക്ക് തിരിച്ചത്. 10 മണിയോടെ സന്നിധാനത്തെത്തിയ സംഘം ഇതിനിടെ വഴിപിരിഞ്ഞു. ദർശനം നടത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ശശികലയുടെ ഭർത്താവ് പൊലീസിന് മുന്നിലെത്തി.

   യുവതി ദർശനം നടത്തിയിട്ടില്ലെന്ന് ഭർത്താവ്

   തുടർന്ന് പൊലീസിന്‍റെ സംരക്ഷണയിൽ ഭർത്താവും മകനും മലയിറങ്ങി. എന്നാൽ, ശശികലയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇയാൾ തയ്യാറായില്ല. പമ്പയിലെ പൊലീസ് സ്റ്റേഷനിൽ ഇവരെത്തിയതിന് പിന്നാലെ ശശികലയും മലയിറങ്ങിയെത്തി. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്നാണ് ശശികലയുടെ പരാതി.

   പൊലീസിന് നൽകിയ രേഖകളിൽ ശശികലക്ക് 46 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതി ദർശനത്തിനെത്തുന്നു എന്നറിഞ്ഞ് മാധ്യമങ്ങളും നിലയുറപ്പിച്ചതോടെയാണ് സംഘം പിൻമടങ്ങിയതെന്നാണ് സൂചന.

   First published: