പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ (Sreenivasan Murder Case) പ്രതിക്ക് പണ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് SDPI കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലെ കാനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. കൊലക്കേസിലെ പതിമൂന്നാം പ്രതി അബ്ദുൾ റഷീദിനാണ് പണം നൽകിയിരുന്നത്. അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അബ്ദുൽ റഷീദിന് എല്ലാ മാസവും ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയിരുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ എല്ലാ മാസവും മുപ്പതാം തീയ്യതി പണം നൽകി. 2022 ഏപ്രിൽ 16 നാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഏപ്രിൽ 19 ന് റഷീദിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കേസിൽ അബ്ദുൽ റഷീദ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
Also Read-
മഹിളാമോർച്ച നേതാവിൻ്റെ ആത്മഹത്യ: ബിജെപി പ്രവർത്തകൻ റിമാൻ്റിൽഎന്നാൽ കേന്ദ്ര കമ്മിറ്റി ഓഫീസിൽ അബ്ദുൽ റഷീദ് കുറച്ച് നാൾ ജോലി ചെയ്തിരുന്നുവെന്നും അങ്ങനെയാണ് പണം അയച്ചത് എന്നാണ് എസ്ഡിപിഐ വിശദീകരണം.
Also Read-
സിപിഎമ്മിന് ടിപി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക; പിണറായിയുടേത് മണിക്ക് കുടപിടിക്കുന്ന നടപടി: വിഡി സതീശൻആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജുലൈ പതിമൂന്നിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 26 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. 25 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. വിദേശത്തുള്ള ഒരു പ്രതിയെ തിരിച്ചെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. പതിനാല് പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ശ്രീനിവാസനെ നേരിട്ടു വെട്ടിയ ആറംഗ സംഘത്തിലെ 4 പേർ അറസ്റ്റിലായി. കോങ്ങാട് സ്റ്റേഷനിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായിരുന്ന കൊടുവായൂർ നവക്കോട് സ്വദേശി ജിഷാദും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
279 സാക്ഷികളും തൊണ്ടിമുതലടക്കം 282 രേഖകളും 24 ഡിജിറ്റൽ തെളിവുകളുമുള്ള 893 പേജ് കുറ്റപത്രമാണു സമർപ്പിച്ചത്. സുബൈർ വധക്കേസിലു കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.