നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാമിനെ കയറ്റിയത് ഗുരുതരാവസ്ഥയിലായ രോഗികളെ കയറ്റുന്ന ആംബുലൻസിൽ

  ശ്രീറാമിനെ കയറ്റിയത് ഗുരുതരാവസ്ഥയിലായ രോഗികളെ കയറ്റുന്ന ആംബുലൻസിൽ

  സ്ട്രച്ചറിൽ കിടത്തി ആയിരുന്നു കിംസ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്.

  ശ്രീറാമിനെ മജിസ്ട്രേറ്റിന്‍റെ മുമ്പിൽ എത്തിച്ചപ്പോൾ

  ശ്രീറാമിനെ മജിസ്ട്രേറ്റിന്‍റെ മുമ്പിൽ എത്തിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ റിമാൻഡ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം പുറത്തേക്ക് കൊണ്ടുപോയത്  ഗുരുതരാവസ്ഥയിലായ രോഗികളെ കയറ്റുന്ന ആംബുലൻസിൽ.

   ശ്രീറാമിന് കൈയ്ക്ക് ചെറിയ പരിക്ക് എന്ന് മാത്രമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്ട്രച്ചറിൽ കിടത്തി ആയിരുന്നു കിംസ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആംബുൻസിൽ ആയിരുന്നു ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്.

   കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശ്രീറാമിനെ ആദ്യം ഹാജരാക്കിയത് മജിസ്ട്രേടിന് മുന്നിൽ ആയിരുന്നു.

   പൊലീസിന്‍റെ കനത്ത കാവലിലാണ് ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറക്കിയത്. മജിസ്ട്രേടിന്‍റെ വീട്ടിലാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്.

   ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ സർവീസില്‍ നിന്നും നീക്കണം: രമേശ് ചെന്നിത്തല

   മജിസ്ട്രേട് ആംബുലൻസിനകത്ത് കയറിയാണ് ശ്രീറാമിനെ കണ്ടത്. മജിസ്ട്രേട് ശ്രീറാമിനെ കാണുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കാതിരിക്കാൻ പൊലീസ് ആംബുലൻസിന് മുന്നിൽ കനത്ത കാവൽ തീർത്തു. ജുഡീഷ്യൽ മജിസ്ട്രേട് എസ് ആർ അമലിന്‍റെ ഔദ്യോഗിക വസതിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്.

   First published:
   )}