ഫൈവ് സ്റ്റാർ ചികിത്സ കഴിഞ്ഞു; ശ്രീറാം വെങ്കിട്ടരാമനെ കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

റിമാൻഡിലായതിനു ശേഷവും ശ്രീറാം വെങ്കിട്ടരാമൻ കിംസ് ആശുപത്രിയിൽ സുഖചികിത്സയിൽ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു

news18
Updated: August 4, 2019, 7:45 PM IST
ഫൈവ് സ്റ്റാർ ചികിത്സ കഴിഞ്ഞു; ശ്രീറാം വെങ്കിട്ടരാമനെ കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മാറ്റുന്നു
  • News18
  • Last Updated: August 4, 2019, 7:45 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍റെ അപകടമരണത്തിൽ റിമാൻഡിലായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ  കിംസ് ആശുപത്രിയിൽ നിന്ന് ഡിസ ചാർജ് ചെയ്തു. റിമാൻഡിലായതിനു ശേഷവും ശ്രീറാം വെങ്കിട്ടരാമൻ കിംസ് ആശുപത്രിയിൽ സുഖചികിത്സയിൽ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ആയിരുന്നു കിംസ് ആശുപത്രി ഒരുക്കി നൽകിയത്. ഒമ്പതാം നിലയില്‍ എ സി ഡീലക്‌സ് റൂം, വാര്‍ത്തയ്ക്കും വിനോദത്തിനും ടിവി അടക്കം അത്യാധുനിക സൗകര്യങ്ങള്‍, ഫോണ്‍, പരിചരിക്കാൻ പരിചയക്കാരായ ഡോക്ടർമാർ തുടങ്ങി സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്ത സൗകര്യങ്ങളാണ് റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രി ഒരുക്കി നൽകിയത്.

ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ; റിമാൻഡ് പ്രതി സ്വകാര്യ ആശുപത്രിയിലെ എ.സി റൂമിൽ

സാഹചര്യതെളിവുകള്‍ മൊത്തമായി എതിരായിട്ടും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ പഴുതൊരുക്കിയ പൊലീസ് സ്വകാര്യ ആശുപത്രിയിലും എല്ലാ ഒത്താശക്കും കൂട്ടുനിന്നു. കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കഴിയാത്ത ഗുരുതരമായ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ശ്രീറാമിന് ഇല്ലായിരുന്നു.

First published: August 4, 2019, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading