ശ്രീറാമിനെ ജയിലിൽ അടച്ചില്ല; മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.

news18
Updated: August 4, 2019, 8:41 PM IST
ശ്രീറാമിനെ ജയിലിൽ അടച്ചില്ല; മെഡിക്കൽ കോളേജിലേക്ക് മാറ്റി
ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മാറ്റുന്നു
  • News18
  • Last Updated: August 4, 2019, 8:41 PM IST
  • Share this:
തിരുവനന്തപുരം: മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിൽ അടച്ചില്ല. പൂജപ്പുര ജില്ലാ ജയിലിനു മുന്നിൽ ഒരു മണിക്കൂറിനു മുകളിൽ സമയം ആംബുലൻസിൽ കഴിഞ്ഞതിനു ശേഷമാണ് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.

ഇതിനിടെ, ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു; നാളെ പരിഗണിക്കും

കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം മജിസ്ട്രേടിനു മുമ്പാകെയാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്. ശ്രീറാമിന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട് വ്യക്തമാക്കി. ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്ട്രേട് നൽകിയത്.

ജയിൽ സൂപ്രണ്ടിനു മുന്നിൽ ഹാജരാക്കിയതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

First published: August 4, 2019, 8:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading