റോഡ് അപകടത്തിൽ പരിക്കേറ്റ ആളെ രക്ഷിക്കാൻ പറയുന്ന ശ്രീറാം വെങ്കിട്ടരാമൻ; വീഡിയോ വൈറൽ

Sriram Venkataraman's video on saving accident victims | 'ദൃക്‌സാക്ഷികളുണ്ടാവും. ഇടിച്ചിട്ടു രക്ഷപ്പെടാനാവില്ല', ശ്രീറാം പറയുന്നു

news18-malayalam
Updated: August 4, 2019, 4:39 PM IST
റോഡ് അപകടത്തിൽ പരിക്കേറ്റ ആളെ രക്ഷിക്കാൻ പറയുന്ന ശ്രീറാം വെങ്കിട്ടരാമൻ; വീഡിയോ വൈറൽ
ശ്രീറാം വെങ്കിട്ടരാമൻ
  • Share this:
റോഡ് അപകടത്തിൽ പെട്ട ആളെ രക്ഷിക്കാൻ മടിക്കേണ്ടതില്ലെന്നും അവർക്കു മേൽ നിയമക്കുരുക്ക് വീഴില്ലെന്നും പറയുന്ന ശ്രീറാം വെങ്കട്ടരാമന്റെ വീഡിയോ ചർച്ചാ വിഷയമാവുന്നു. നടിയും പാചക വിദഗ്ധയുമായ ആനിയുടെ കുക്കറി ഷോയിൽ അതിഥിയായി വന്ന ശ്രീറാം സംസാരിക്കുന്ന വീഡിയോ അമൃത ടി.വി.യിൽ പ്രക്ഷേപണം ചെയ്തതാണ്. 2018 ജൂൺ 8ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത പരിപാടിയുടെ ഫുൾ വീഡിയോയിൽ ശ്രീറാം പറയുന്നത് കേൾക്കാം.

ആദ്യം തന്നെ അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ കൊണ്ട് പോകണം. നമ്മൾ തന്നെ ഇടിച്ചിട്ട ആളാണെങ്കിൽ കൊണ്ട് പോയില്ലെങ്കിലും കേസിൽ പെടും. എല്ലാ മുക്കിലും മൂലയിലും കടകളിലും സി.സി.ടി.വി. ഉള്ള കാലമാണ്. ദൃക്‌സാക്ഷികളുണ്ടാവും. ഇടിച്ചിട്ടു രക്ഷപ്പെടാനാവില്ല. അയാളുടെ ജീവൻ രക്ഷപ്പെട്ടാൽ ക്രൈമിന്റെ തീവ്രത കുറയും. ഒരു ചെറിയ എല്ലൊടിയുന്നതും, ഒരാൾ മരിച്ചു പോവുന്നതും രണ്ടും രണ്ടാണ്. വേഗം അയാളെ ആശുപത്രിയിൽ കൊണ്ട് പോയി രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്ന് ശ്രീറാം പറയുന്നു. ആക്സിഡന്റ് സംഭവിച്ചാൽ ധൈര്യമായി ആളുകളെ രക്ഷിച്ചോളൂ എന്നാണ് ശ്രീറാം നൽകുന്ന സന്ദേശം.

കഴിഞ്ഞ ദിവസം പുലർച്ചെ അമിത വേഗത്തിൽ പാഞ്ഞു വന്ന ശ്രീറാം ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെടുകയായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

First published: August 4, 2019, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading