സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട്; ശ്രീറാം വെങ്കിട്ടരാമനെ ജയിലിലെത്തിക്കും

ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റും.

news18
Updated: August 4, 2019, 7:54 PM IST
സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട്; ശ്രീറാം വെങ്കിട്ടരാമനെ ജയിലിലെത്തിക്കും
sriram venkitaraman
  • News18
  • Last Updated: August 4, 2019, 7:54 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റും. ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട് വ്യക്തമാക്കി. ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്ട്രേട് നൽകിയത്. ജയിൽ സൂപ്രണ്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്ക് മാറ്റുമെന്നാണ് സൂചന.

കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശ്രീറാമിനെ ആദ്യം ഹാജരാക്കിയത് മജിസ്ട്രേടിന് മുന്നിൽ ആയിരുന്നു.

ശ്രീറാമിനെ കയറ്റിയത് ഗുരുതരാവസ്ഥയിലായ രോഗികളെ കയറ്റുന്ന ആംബുലൻസിൽ

മജിസ്ട്രേടിന്‍റെ വീട്ടിലാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്. മജിസ്ട്രേട് ആംബുലൻസിനകത്ത് കയറിയാണ് ശ്രീറാമിനെ കണ്ടത്. മജിസ്ട്രേട് ശ്രീറാമിനെ കാണുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കാതിരിക്കാൻ പൊലീസ് ആംബുലൻസിന് മുന്നിൽ കനത്ത കാവൽ തീർത്തു.

ജുഡീഷ്യൽ മജിസ്ട്രേട് എസ് ആർ അമലിന്‍റെ ഔദ്യോഗിക വസതിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്.

First published: August 4, 2019, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading