ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി; സർക്കാരിന്റെ ഹർജി തള്ളി

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി തള്ളി

news18
Updated: August 14, 2019, 7:59 AM IST
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി; സർക്കാരിന്റെ ഹർജി തള്ളി
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 14, 2019, 7:59 AM IST
  • Share this:
കൊച്ചി: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളി. ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, പൊലീസിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി.

കാറപടവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെെ വീഴ്ചയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. റിമാൻഡിലായിരുന്നുവെങ്കിലും ഒരു ദിവസം പോലും ജയിലിൽ പ്രവേശിപ്പിക്കാതെയാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്.

കോടതി റിമാൻഡ് ചെയ്ത ശ്രീറാമിനെ മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്ന് ഉടനടി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അപകടത്തെ കുറിച്ച് കൂടുതലൊന്നും ശ്രീറാമിന് ഓർമിയില്ലെന്നും റെട്രോഗ്രേഡ് അംനേഷ്യാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു.

First published: August 13, 2019, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading