നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസ്

  ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസ്

  Sriram Venkatraman to be slapped with case on intentional homicide | ജാമ്യമില്ലാ കുറ്റം ചുമത്താനും സാധ്യതയുണ്ട്

  sri ram

  sri ram

  • Share this:
   പുലർച്ചെ റോഡ് അപകടത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തിൽ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസ് എടുക്കും. ജാമ്യമില്ലാ കുറ്റം ചുമത്താനും സാധ്യതയുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള സംഘത്തിനാവും അന്വേഷണ ചുമതല. ശ്രീറാമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

   അമിതവേഗത്തിൽ പാഞ്ഞുവന്ന ശ്രീറാം ഓടിച്ചിരുന്ന കാർ ഇരുചക്രവാഹന യാത്രക്കാരനായ ബഷീറിനെ മ്യൂസിയത്തിന് സമീപം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് ഉടൻ എത്തിയെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല. ശ്രീറാമിനൊപ്പം വഫ ഫിറോസ് എന്ന സ്ത്രീയും കാറിൽ ഒപ്പമുണ്ടായിരുന്നു. ശ്രീറാമിനെ ഒന്നാം പ്രതി ചേർത്ത് കേസ് എടുത്തിട്ടുണ്ട്.
   First published:
   )}