ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷൻ മടക്കി വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്.  ഇരുവർക്കുമെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കെല്ലപ്പെട്ട കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാണ് ആസിഫ് കെ.യൂസഫ്.

കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.  ശ്രീറാം മദ്യപിച്ചശേഷം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ബഷീർ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ശ്രീറാമിനെതിരായ നടപടി.

Also Read 'പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നു'; ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത

സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്. ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്.

Also Read 'സർവേകൾ യുഡിഎഫിന് നേട്ടമായി, പ്രവർത്തിക്കാത്തവരും പ്രചാരണത്തിനിറങ്ങി': ഉമ്മൻ ചാണ്ടി

'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.ടി ജലീലിനെതിരെ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. എൽ.ഡി.എഫ് യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികൾക്കു വേണ്ടി ശക്തമായി പ്രചരണ രംഗത്തുണ്ട്. ഇതിനിടെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വോട്ടു തേടിയെത്തിയ മന്ത്രി കെ.ടി ജലീലിനോട് എതിർ സ്ഥാനാർഥി ഫിറോസ് എവിടെയെന്നു തിരക്കുന്ന വീഡിയോ ആണിത്. യു.ഡി.എഫ് പ്രവർത്തകരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
വോട്ടു തേടുന്നതിനിടെ ഒരു കുട്ടിയെ മന്ത്രി കൈയ്യിലെടുത്തു. എന്നാൽ മന്ത്രിയുടെ കൈയ്യിലാണ് താൻ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോൾ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ കുട്ടിയോട് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കുട്ടി ചോദ്യം ആവർത്തിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വരും എന്ന സമാധാനിപ്പിച്ചാണ് മന്ത്രിയും സംഘവും മടങ്ങിയത്.Kerala Assembly Election, Election Commission of India, KM Basheer, Sriram Venkitaraman, Asif K. Yusuf