• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലിയിൽ തിരികെ കയറുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍റെ പാർട്ടി; അപകടത്തിന് മുമ്പ് മദ്യപിച്ചത് ഇവിടെവെച്ച്

ജോലിയിൽ തിരികെ കയറുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍റെ പാർട്ടി; അപകടത്തിന് മുമ്പ് മദ്യപിച്ചത് ഇവിടെവെച്ച്

രാത്രി 12.30 ഓടെ സൃഹൃത്തും മോഡലുമായ വഫാ ഫിറോസിനെ ശ്രീറാം വിളിച്ചുവരുത്തി....

ശ്രീറാം വെങ്കിട്ടരാമൻ

ശ്രീറാം വെങ്കിട്ടരാമൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: അവധിക്കു ശേഷം സർക്കാർ സർവീസിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമൻ നടത്തിയ പാർട്ടിയാണ് കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയത്. പാർട്ടിയിൽ നന്നായി മദ്യപിച്ച ശ്രീറാം അമിത വേഗതയിലാണ് കാര്‍ ഓടിച്ചതെന്ന് സൃഹൃത്തായ വഫ ഫിറോസ് മൊഴി നല്‍കി.

    വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. സര്‍വ്വേ ഡയറക്ടറായി വീണ്ടും സര്‍വ്വീസിലെത്തുന്ന ശ്രീറാമിന് സൃഹൃത്തുക്കള്‍ ചേര്‍ന്ന് സ്വീകരണമൊരുക്കി. ഇതിന് പിന്നാലെയാണ് പാർട്ടി നടത്തിയത്. ടെന്നീസ് ക്ലബ്ബിന് പിന്‍വശത്തുള്ള ക്ലബ്ബിലായിരുന്നു രാത്രി വൈകിയുളള ആഘോഷം.

    12.30 ഓടെ സൃഹൃത്തും മോഡലുമായ വഫാ ഫിറോസിനെ ശ്രീറാം വിളിച്ചുവരുത്തി. ലക്കുകെട്ട് മദ്യപിച്ചിരുന്ന ശ്രീറാം വാഹനമോടിക്കാന്‍ ശ്രമിച്ചപ്പോള്‍ സൃഹൃത്ത് വിലക്കി. എന്നാല്‍ ശ്രീറാം നിര്‍ബന്ധപൂര്‍വ്വം വാഹനമോടിക്കുകയായിരുന്നെന്നാണ് സൃഹൃത്ത് പൊലീസിന് നല്‍കിയ മൊഴി. കവടിയാറില്‍ നിന്നും വെള്ളയമ്പലം വഴി മ്യൂസിയം ഭാഗത്തേക്ക് അമിത വേഗതയില്‍ അപകടമുണ്ടാകുന്നതരത്തിലാണ് വാഹനമോടിച്ചത്. മുമ്പും ഇങ്ങനെ ശ്രീറാം കാറോടിക്കാരുണ്ടെന്ന് വഫാ ഫിറോസ് മൊഴി നല്‍കിയിട്ടുണ്ട്. അമിത വേഗതയിലുള്ള ഈ യാത്രയാണ് ഒടുവില്‍ ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ കലാശിച്ചത്.
    First published: