ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു; നാളെ പരിഗണിക്കും

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്

news18
Updated: August 4, 2019, 7:42 PM IST
ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു; നാളെ പരിഗണിക്കും
sri ram
  • News18
  • Last Updated: August 4, 2019, 7:42 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട് വ്യക്തമാക്കി. ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്ട്രേട് നൽകിയത്. ജയിൽ സൂപ്രണ്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്ക് മാറ്റുമെന്നാണ് സൂചന.

 

First published: August 4, 2019, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading