കുറ്റം തെളിഞ്ഞാല്‍ ശ്രീറാം വെങ്കിട്ടരാമന് ലഭിക്കുക രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷകള്‍

അതീവ ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് ശ്രീറാം വെങ്കിട്ടരാമിനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടിയെടുത്തേക്കുമെന്നും സൂചന

sriram venkitaraman

sriram venkitaraman

 • News18
 • Last Updated :
 • Share this:
  കൊച്ചി: മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ ശ്രീറാം വെങ്കിട്ടരാമന് ലഭിക്കുക രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷകളാണ്.

  സാധാരണ വാഹനാപകടങ്ങളില്‍ ഡ്രൈവറുടെ അശ്രദ്ധയും മദ്യപാനവും തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് പ്രതിയ്ക്ക് ലഭിക്കുക. ഇന്ത്യന്‍ ശിക്ഷാനിയമം 304 എ അനുസരിച്ച് ജാമ്യം ലഭിയ്ക്കുന്ന വകുപ്പുകളുമാണ് ചുമത്തുക. എന്നാല്‍ ശ്രീറാമിന്റെ കേസില്‍ ജാമ്യമില്ലാത്ത കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

  Also Read: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: ശ്രീറാം

  കൃത്യം നടന്ന ശേഷം ഒപ്പമുണ്ടായിരുന്ന യുവതിയെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുക, ശ്രീറാം മദ്യ ലഹരിയിലായിരുന്നതിനേത്തുടര്‍ന്ന് താന്‍ വാഹനമോടിയ്ക്കാമെന്ന് യുവതി പറഞ്ഞിട്ടും വഴങ്ങാതിരിയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളും പരിഗണിച്ചാണ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിയ്ക്കുന്നത്. നിയമനടപടികള്‍ പുരോഗമിയ്ക്കുന്നതോടെ അതീവ ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് ശ്രീറാം വെങ്കിട്ടരാമിനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.

  ഉദ്യോഗസ്ഥനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന എം.എം.മണിയുടെ വാക്കുകളും ഇതു തന്നെയാണ് സൂചന നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളാരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

  ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയത്തിന് സമീപം പബ്ളിക് ഓഫീസിന് മുന്നില്‍വെച്ചാണ് അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇരുചക്രവാഹന യാത്രക്കാരനായ ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. ബഷീറിന്റെ മൃതദേഹം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.

  First published:
  )}