HOME » NEWS » Kerala » SRIRAM VENKITARAMAN IAS ACCUSED IN THE DEATH OF A MEDIA PERSON OMITTED FROM THE PRD FACT CHECK ON MEDIA

ഇനി ശ്രീറാം വെങ്കിട്ടരാമൻ ഫാക്ട് പരിശോധിക്കില്ല; പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കി

ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാർത്തകൾ പരിശോധിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.

News18 Malayalam | news18-malayalam
Updated: November 3, 2020, 8:29 AM IST
ഇനി ശ്രീറാം വെങ്കിട്ടരാമൻ ഫാക്ട് പരിശോധിക്കില്ല; പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കി
ശ്രീറാം വെങ്കിട്ടരാമൻ
  • Share this:
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും സർക്കാർ ഒഴിവാക്കി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാർത്തകൾ പരിശോധിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ബിഎസ് ബിജുഭാസ്കറിനെ ഉൾപ്പെടുത്തി.

തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് സർക്കാർ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തിന് രൂപം നൽകിയത്. അതില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാമിന് ഉള്‍പ്പെടുത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
[NEWS]
Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഫാക്ട് ചെക്ക് സമിതിക്ക് രൂപം നല്‍കിയത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട്‌ ചെക്കിംഗ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫോറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർ എന്നിവരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണ് ശ്രീറാമിനെ ഉള്‍പ്പെടുത്തിയത്. അതേസമയം സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഫാക്ട് ചെക്ക് വിഭാഗം രംഗത്ത് വന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

ഇതിനിടെ, കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. അടുത്ത മാസം 12നാണ് കേസ് പരിഗണിക്കുക. അന്വേഷണ സംഘം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റും ആവശ്യപ്പെട്ടായിരുന്നു ശ്രീറാം കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നിർദ്ദേശം നൽകിയത്.
Published by: Rajesh V
First published: November 3, 2020, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories