ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു

മെഡിക്കൽസംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് ഡിസ് ചാർജ് ചെയ്തത്

news18
Updated: August 12, 2019, 7:34 PM IST
ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 12, 2019, 7:34 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആശുപത്രി വിട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്. അപകടത്തിൽ കൈക്കും നട്ടെല്ലിനും ശ്രീറാം വെങ്കിട്ടരാമന് പരിക്കേറ്റിരുന്നു.

മെഡിക്കൽസംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് ഡിസ് ചാർജ് ചെയ്തത്.

നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
നാലുദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മെഡിക്കൽ ബോർഡിന്‍റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു.

'അന്ന് സഹായത്തിനു കരഞ്ഞു വിളിച്ച ആന്റി ഇന്ന് അരി ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്തു'

കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.

First published: August 12, 2019, 7:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading