ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്

news18
Updated: August 19, 2019, 6:34 PM IST
ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 19, 2019, 6:34 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒ ഒരുവര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്.

Also Read: മാധ്യമപ്രവർത്തകന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

നേരത്തെ അപകടം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും ലൈസന്‍സ് റദ്ദാക്കത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടപടി വൈകിയതില്‍ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ടും തേടിയിരുന്നു.

സംഭവസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനും നോട്ടീസ് അയച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് വഫയ്ക്ക് നോട്ടീസ് അയച്ചത്.

First published: August 19, 2019, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading