• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഎസിന്‍റെ പ്രസ്താവന, കോൺഗ്രസ് സഹകരണം- താത്വിക അവലോകനവുമായി SRP

വിഎസിന്‍റെ പ്രസ്താവന, കോൺഗ്രസ് സഹകരണം- താത്വിക അവലോകനവുമായി SRP

എസ് രാമചന്ദ്രപിള്ള

എസ് രാമചന്ദ്രപിള്ള

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരണത്തിനെതിരെ സിപിഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. വർഗ്ഗീയ കക്ഷികൾക്കുള്ള ഇടത്താവളമാകരുത് ഇടതുമുന്നണിയെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ഇതിന് പിന്നാലെ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ചേർന്ന് സിപിഎം മത്സരിക്കുമെന്ന വാർത്തയും പുറത്തുവന്നു. ഈ രണ്ടു വിഷയങ്ങളിലും താത്വിക അവലോകനവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.

    അത് ഇടതുമുന്നണി, ഇടതുജനാധിപത്യമുന്നണിയല്ല

    മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് വി.എസിന്‍റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തതാണെന്ന് എസ്.ആർ.പി പറഞ്ഞു. വി.എസ് പറഞ്ഞത് ഇടതു മുന്നണിയെക്കുറിച്ചാണ്, അല്ലാതെ ഇടതു ജനാധിപത്യമുന്നണിയെക്കുറിച്ചല്ല. ഇടതു ജനാധിപത്യമുന്നണിയുമായി ദീർഘകാലമായി സഹകരിക്കുന്ന പാർട്ടികളെയാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാർട്ടികളെ എൽ.ഡി.എഫിൽ എടുത്തതിൽ യാതൊരു തെറ്റുമില്ലെന്ന് എസ്.ആർ.പി പറഞ്ഞു.

    പാർട്ടി പ്രത്യയശാസ്ത്രപ്രകാരം ഇടതുമുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും രണ്ടാണ്. പൂർണമായും ഇടത് സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ഇടതുമുന്നണിയിലുള്ളത്. എന്നാൽ ഇടതുജനാധിപത്യമുന്നണിയിൽ മറ്റ് പാർട്ടികളുമുണ്ടാകാം. ബംഗാളിൽ ഇടതുമുന്നണിയും കേരളത്തിൽ ഇടത് ജനാധിപത്യമുന്നണിയുമാണ്. ബംഗാളിൽ സിപിഎമ്മിനൊപ്പം മുന്നണിയിലുള്ളത് ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, സിപിഐ എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ്. എന്നാൽ കേരളത്തിൽ ഇടതുപക്ഷമല്ലാത്ത പാർട്ടികളും എൽഡിഎഫിലുണ്ട്.

    'വർഗീയകക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണി': വിപുലീകരണത്തിൽ വിഎസിന് അതൃപ്തി

    ഞങ്ങൾക്കല്ല, ഞങ്ങളുടെ സഖ്യകക്ഷികൾക്കാണ് സഖ്യം

    കൂടാതെ പരോക്ഷമായ കോൺഗ്രസ് ബന്ധത്തെ ന്യായീകരിക്കാനും എസ്.ആർ.പി ശ്രമിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും, എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന പാർട്ടികളുമായി സിപിഎം ഒരുമിച്ച് മത്സരിക്കുമെന്നുമാണ് എസ്.ആർ.പി പറയുന്നത്. തമിഴ്‌നാട്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അവിടത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുമായാണ് ധാരണ ഉണ്ടാക്കുക. ആ പാർട്ടികൾ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് അവർ തമ്മിലുള്ള വിഷയമാണെന്നും ഇതാണ് പാർട്ടി കോൺഗ്രസ് നിലപാടെന്നും എസ്.ആർ.പി പറയുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ, മഹാരാഷ്ട്രയിൽ എൻസിപി, ബിഹാറിൽ ആർജെഡി എന്നിവരുമായി ധാരണ ഉണ്ടാക്കാനാണ് തീരുമാനമെന്നും എസ്.ആർ.പി പറഞ്ഞു.

    പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്

    വേവലാതി കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്നവർക്ക്

    കേരളത്തിലെ എൽഡിഎഫ് വിപുലീകരണത്തെ എതിർക്കുന്നത് കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന പാർട്ടികളാണെന്ന് എസ്.ആർ.പി പറയുന്നു. ദേശീയ തലത്തിൽ ഇടത് മുന്നണിയുടെ ഭാഗമായ ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നിവരുടെ വിമർശനത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്.

    ഐ.എൻ.എൽ, കേരള കോൺഗ്രസ് ബി തുടങ്ങിയവ ഉൾപ്പടെ നാലു പാർട്ടികളെ ഇടതുമുന്നണിയിൽ എടുത്തതിൽ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം വി.എസ് നടത്തിയത്. ഇതിനെതിരായ വിമർശനവുമായാണ് വി.എസ് രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധതയും സവർണമേധാവിത്വവും ഉള്ളവർക്കുളള ഇടമല്ല മുന്നണി. അത്തരക്കാർ മുന്നണിയിൽ ഉണ്ടാകരുതെന്നും വിഎസ് പറഞ്ഞിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് താത്വിക വിശദീകരണവുമായി എസ്.ആർ.പി രംഗത്തെത്തിയത്.
    First published: