നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തലശേരിയിൽ എസ്.എസ്.എഫ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

    തലശേരിയിൽ എസ്.എസ്.എഫ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

    ഫറാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു വാഹനത്തിന് അടിയിലേക്ക് ഇടിച്ച്‌ കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്

    Faraz

    Faraz

    • Share this:
      കണ്ണൂർ: തലശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ എസ് എസ് എഫ് പ്രവർത്തകൻ മരിച്ചു. എസ് എസ് എഫ് ചമ്ബാട് സെക്ടര്‍ സെക്രട്ടറി താഴെ ചമ്ബാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ് ലാഹ് ഫറാസ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫറാസ് ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.

      ഫറാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു വാഹനത്തിന് അടിയിലേക്ക് ഇടിച്ച്‌ കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഫറാസിന്‍റെ ശ്വാസകോശം പൂര്‍ണമായും തകര്‍ന്നിരുന്നു. പിതാവ് ചമ്ബാട് ആമിനാസില്‍ ആസിഫ്, മാതാവ്: തലശ്ശേരി ഗുല്‍ദസ്തയിലെ ഫാസില.
      സഹോദരങ്ങള്‍: ഐമന്‍ ഫഹാവ്, ആമിന, ആദം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്പാട് ജുമാ - മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

      Accident | കാർ ക്രെയിനിലിടിച്ച് മറിഞ്ഞ് ഇരുപതുകാരൻ മരിച്ചു; ആറുപേർക്ക് പരിക്ക്

      അമിത വേഗത്തിൽ എത്തിയ കാർ കാര്‍ നിയന്ത്രണം തെറ്റി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തിൽ ഇരുപതുകാരനായ യുവാവ് മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ ആണ് മരിച്ചത്.

      ജോയലിന് ഒപ്പം യാത്ര ചെയ്തിരുന്ന അംഗിത്, തേജിഷ്, ജോണ്‍സണ്‍, സിദ്ധാര്‍ത്ഥ്, മനു എന്നിവര്‍ക്കും ക്രെയിനിന് സമീപമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
      കാറിന്‍റെ അമിത വേഗമാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോയലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

      കൊല്ലം വെളിയത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

      വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

      മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.





      Published by:Anuraj GR
      First published:
      )}