• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC 2019: മലപ്പുറത്തിന് വീണ്ടും തിളക്കമാർന്ന വിജയം

SSLC 2019: മലപ്പുറത്തിന് വീണ്ടും തിളക്കമാർന്ന വിജയം

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ വിജയചരിത്രം ആവർത്തിച്ച് മലപ്പുറം ജില്ല. ഏറ്റവുമധികം ഫുൾ എ പ്ലസ് കരസ്ഥമാക്കാൻ മലപ്പുറത്തിന് സാധിച്ചു.

exam

exam

  • Last Updated :
  • Share this:
    എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ കാലങ്ങളിലെ വിജയം ആവർത്തിച്ച് മലപ്പുറം ജില്ല. ഏറ്റവുമധികം പേരെ പരീക്ഷയ്ക്ക് ഇരുത്തിയെന്നത് മാത്രമല്ല, ഏറ്റവും തിളക്കമാർ വിജയം കൈവരിക്കാനും ജില്ലയ്ക്ക് സാധിച്ചു. ഇത്തവണ ഏറ്റവുമധികംപേർ ഫുൾ എ പ്ലസ് വാങ്ങിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. മലപ്പുറം ജില്ലയിൽ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. ഇതിൽ 4204 പെൺകുട്ടികളും 1766 ആൺകുട്ടികളുമാണ്.

    SSLC 2019: അറിയേണ്ട 25 കാര്യങ്ങൾ

    സംസ്ഥാനത്ത് ഏറ്റവുമധികം പേർ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം റവന്യു ജില്ലയിൽ 80052 പേരും മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 27414 പേരുമാണ് പരീക്ഷയെഴുതിയത്. ജില്ലയിലെ എടരിക്കോട് PKMHSS സ്കൂളാണ് ഏറ്റവുമധികം പേരെ പരീക്ഷയ്ക്ക് ഇരുത്തിയത്. 2409 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവുമധികം വിജയശതമാനം കൈവരിച്ച കുട്ടനാട് വിദ്യാഭ്യാസ ജില്ലയേക്കാൾ കൂടുതൽ പേർ എടരിക്കോട് സ്കൂളിൽ പരീക്ഷയെഴുതി.
    First published: