HOME /NEWS /Kerala / SSLC 2021 | സംസ്ഥാനത്ത് SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും

SSLC 2021 | സംസ്ഥാനത്ത് SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും

sslc result

sslc result

2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികൾ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതും‌.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതിനിടെ മാറ്റിവച്ച എസ്‌ എസ്‌ എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഏപ്രിൽ എട്ടാം തിയതി വ്യാഴാഴ്ച ആരംഭിക്കും. ഒന്‍പത്‌ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. അധ്യയന വര്‍ഷത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താണ്‌ ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തുന്നത്‌.

    ഡിസംബര്‍ വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിരുന്നു. ജനുവരി മുതല്‍ റിവിഷന്‍ ആരംഭിച്ചു. വിദ്യാർഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത ദിവസങ്ങളിൽ സ്കൂളുകളിൽ എത്തി. ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കി.

    കോവിഡ്‌ മാറ്റി മറിച്ച അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയാണ് എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ പരീക്ഷക്ക്‌ എത്തുന്നത്‌. 4,22,226 വിദ്യാര്‍ഥികളാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതുന്നത്‌. 2947 പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമായി കഴിഞ്ഞു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം: പ്രദേശത്ത് സംഘർഷം; സിപിഎം ഓഫീസുകൾക്ക് തീയിട്ടു

    2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികൾ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതും‌.

    രാവിലെ പ്ലസ്‌ ടു പരീക്ഷയും ഉച്ചക്ക്‌ ശേഷം എസ്‌ എസ്‌ എല്‍ സി പരീക്ഷയും നടക്കും. റംസാന്‍ നോമ്പ്‌ പരിഗണിച്ച്‌ 15 മുതല്‍ എസ്‌ എസ്‌ എല്‍ സി പരീക്ഷകള്‍ രാവിലെയാണ്‌.

    ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളില്‍​ നിന്നാകും ഭൂരിഭാഗം ചോദ്യങ്ങളും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആശങ്ക വേണ്ട.

    PM Modi on Pariksha Pe Charcha | പരീക്ഷാപ്പേടി വേണ്ടെന്ന് കുട്ടികളോട് പ്രധാനമന്ത്രി

    കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ്‌ പരീക്ഷാ നടത്തിപ്പ്‌. മാസ്‌കും സാനിറ്റൈസിങ്ങും നിര്‍ബന്ധം. കൂട്ടം കൂടാന്‍ അനുവദിക്കില്ല. കോവിഡ്‌ ബാധിതര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും പ്രത്യേക മുറി ക്രമീകരിക്കും.  കുടിവെളളവും മറ്റ്‌ സാധനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവയ്‌ക്കരുത്‌.

    First published:

    Tags: Covid, Covid 19, SSLC, Sslc exam, Sslc exam kerala, Sslc exam timetable