SSLC and Plus Two examinations: കണ്ണൂരിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ

SSLC and Plus Two examinations | സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: May 26, 2020, 6:36 AM IST
SSLC and Plus Two examinations: കണ്ണൂരിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ
exam
  • Share this:
കണ്ണൂർ: എസ്എസ്എല്‍സി-ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. പൊലീസ് ആക്ട് പ്രകാരമാണ് നടപടി. എന്നാൽ പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍,  അവരുടെ രക്ഷിതാക്കള്‍  പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍  എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇവരല്ലാതെ
ആരും സ്‌കൂള്‍ പരിസരത്ത് കൂട്ടം കൂട്ടുന്നത്  അനുവദിക്കില്ല. സ്കൂൾ പരിസരത്ത് അഞ്ചിൽക്കൂടുതൽ പേർ കൂട്ടം കൂടം നിൽക്കാൻ പാടില്ലെന്നാണ് നിർദേശം,

പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കനത്ത എതിർപ്പുകൾ അവഗണിച്ചാണ് പരീക്ഷകള്‍ വീണ്ടും ആരംഭിക്കുന്നത്.
You may also like:SSLC and Plus two examinations: വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയരുതെന്ന് ഡി.ജി.പി; സഹായത്തിന് ജനമൈത്രി പൊലീസ് [NEWS]''സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലേ?'; മുഖ്യമന്ത്രി പിണറായിവിജയനെതിരെ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ [NEWS]സ്പെഷല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് മുഖ്യമന്ത്രി [NEWS]
ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർണ്ണമായും സജ്ജമായെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം അടക്കം ഉറപ്പാാക്കി സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

First published: May 26, 2020, 6:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading