നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • SSLC, പ്ലസ് ടു പരീക്ഷകൾ രണ്ടുഘട്ടമായി നടത്തും; പ്ലസ് വൺ പരീക്ഷ മാറ്റിവെക്കും

    SSLC, പ്ലസ് ടു പരീക്ഷകൾ രണ്ടുഘട്ടമായി നടത്തും; പ്ലസ് വൺ പരീക്ഷ മാറ്റിവെക്കും

    SSLC, PLUS TWO Exams in KERALA | പരീക്ഷകൾ ഇടവേളകളില്ലാതെ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക. ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രമായിരിക്കും അനുവദിക്കുക.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. ലോക്ക്ഡൌണിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലായിരിക്കും പരീക്ഷ.

      നേരത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരേസമയത്താണ് നടത്തിയിരുന്നതെങ്കിൽ ഇനി അതിൽ മാറ്റമുണ്ടാകും. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും പ്ലസ് ടു പരീക്ഷ രാവിലെയും ആയിരിക്കും. പ്ലസ് വൺ പരീക്ഷ മാറ്റിവെക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

      പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്കുശേഷമായിരിക്കും. പരീക്ഷകൾ ഇടവേളകളില്ലാതെ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക. ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രമായിരിക്കും അനുവദിക്കുക.
      TRENDING:തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക് [PHOTO]പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
      പൊതുഗതാഗതം തുടങ്ങിയശേഷമായിരിക്കും പരീക്ഷ നടത്താൻ സാധ്യത. അതിന് മുമ്പാണെങ്കിൽ വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് തന്നെ സംവിധാനമൊരുക്കും.

      പരീക്ഷകൾ പൂർത്തിയായാൽ വേഗത്തിൽ തന്നെ മൂല്യനിർണയം ആരംഭിക്കും. മൂല്യനിർണയം എങ്ങനെ വേണമെന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്. പരീക്ഷകളുടെ ഉത്തരക്കടലാസ് അധ്യാപകരുടെ വീടുകളിലെത്തിച്ച് മൂല്യനിർണയം നടത്തുകയെന്നതാണ് ഒരു നിർദേശം. ക്യാംപുകളുടെ എണ്ണം പരമാവധി കൂട്ടി പഴയ രീതിയിൽ മൂല്യനിർണയം നടത്തുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശം.
      First published:
      )}