SSLC ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തിയ സംഭവം: പരീക്ഷാ ചീഫിനെയും ഡെപ്യൂട്ടി ചീഫിനെയും മാറ്റിനിർത്തും
കോഴിക്കോട് കായണ്ണ എച്ച്എസ്എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്
news18
Updated: March 14, 2019, 10:59 AM IST

exam
- News18
- Last Updated: March 14, 2019, 10:59 AM IST
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ പരീക്ഷ ചീഫിനെയും ഡെപ്യൂട്ടീ ചീഫിനെയും മാറ്റി നിര്‍ത്തും. സംഭവത്തിൽ വീഴ്ച ഉണ്ടായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ന്യൂസ് 18നോട് പറഞ്ഞു. നേരത്തെ അന്വേഷണ വിധേയമായി സ്കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്.
കോഴിക്കോട് കായണ്ണ എച്ച്എസ്എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്. ഇന്നലെ നടന്ന മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പര്‍ കെട്ടാണ് സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. കുറ്റിവയലിന് സമീപം പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരന് സമീപത്തെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് വീണതെന്നാണ് വിശദീകരണം.