SSLC പരീക്ഷ ഇന്നുമുതൽ; പരീക്ഷയെഴുതുന്നത് 4.22 ലക്ഷം വിദ്യാർഥികൾ
SSLC Exam | വിഎച്ച്എസ്ഇ ഉൾപ്പടെ മൊത്തം 13.7 ലക്ഷം വിദ്യാഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക കരുതലിലാണ് പരീക്ഷ നടക്കുന്നത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: March 10, 2020, 9:48 AM IST
തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി - ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്നുമുതൽ. 4,22,450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറിയിൽ 3,77,322 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. വിഎച്ച്എസ്ഇ ഉൾപ്പടെ മൊത്തം 13.7 ലക്ഷം വിദ്യാഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക കരുതലിലാണ് പരീക്ഷ നടക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത്. പരീക്ഷാ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. You may also like:മുന്നറിയിപ്പ്: കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്; ജാഗ്രത പോരാ അതിജാഗ്രത വേണം [NEWS]ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി [NEWS]'അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ ഓഡിയോ സന്ദേശം' ഫോർവേഡ് ചെയ്തോ? പൊലീസ് കേസെടുക്കുന്നുണ്ടെന്ന് മറക്കണ്ട [NEWS]
എല്ലാ സ്കൂളുകളിലും കൊറോണ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ പ്രത്യേക ജാഗ്രത പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സേ പരീക്ഷ എഴുതാൻ സൌകര്യമൊരുക്കും.
ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷ ഒഴിവാക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് വിദ്യാഭ്യാസവകുപ്പിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത്. പരീക്ഷാ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു.