SSLC പരീക്ഷ ഇന്നുമുതൽ; നാലര ലക്ഷത്തോളം വിദ്യാര്‍ഥികൾ പരീക്ഷയെഴുതും

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികൾ ആണ് പരീക്ഷ എഴുതുക.

news18india
Updated: March 13, 2019, 7:07 AM IST
SSLC പരീക്ഷ ഇന്നുമുതൽ; നാലര ലക്ഷത്തോളം വിദ്യാര്‍ഥികൾ പരീക്ഷയെഴുതും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികൾ ആണ് പരീക്ഷ എഴുതുക. ഉച്ചക്ക് 1:45 മുതലാണ് പരീക്ഷ.

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ റഗുലര്‍ വിഭാഗത്തില്‍ 4,35,142 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളും. കേരളത്തില്‍ 2,923 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലും ഒമ്പത് വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപില്‍ 682 പേരും പരീക്ഷയെഴുതും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 27,436 പേര്‍. എടരിക്കോട് പി.കെ.എം.എം.എച്ച്.എസാണ് ഏറ്റവും കൂടുതൽ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന സ്കൂൾ. 2,411 കുട്ടികൾ ഇവിടെ പരീക്ഷയെഴുതും.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയേക്കാൾ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് എടരിക്കോട് സ്കൂളിൽ


ഈ മാസം 28 വരെയാണ് പരീക്ഷ. വേനല്‍ചൂട് കണക്കിലെടുത്ത് കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ പരീക്ഷാഹാളില്‍ ഒരുക്കും. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഏപ്രില്‍ അഞ്ച് മുതല്‍ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും.

അതേസമയം, എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുമ്പോഴും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇല്ലാതെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഇത്തവണത്തെ നടത്തിപ്പ്. ചീഫ് ഇലക്ട്രല്‍ ഓഫീസില്‍ നിയമനം നല്‍കിയ ജീവന്‍ ബാബുവിന് പകരം പുതിയ ഡി.പി.ഐയെ നിയമിച്ചിട്ടില്ല.

First published: March 13, 2019, 7:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading