നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC 2021 | എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

  SSLC 2021 | എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

  കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.

  sslc exam

  sslc exam

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

   പൊതു വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

   COVID 19 | കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു

   കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

   കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.

   കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ

   അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.

   'കോവിന്‍ ആപ്പിലെ പ്രതിസന്ധി കേരളത്തില്‍ മാത്രം.; കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയം': കെ സുരേന്ദ്രന്‍

   പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.

   1,79,97,267 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകൾ. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.
   Published by:Joys Joy
   First published:
   )}