'SSLC, Plus 2 പരീക്ഷകൾ മെയ് രണ്ടാം വാരം'; അന്തിമ തീരുമാനം നാളെ
'SSLC, Plus 2 പരീക്ഷകൾ മെയ് രണ്ടാം വാരം'; അന്തിമ തീരുമാനം നാളെ
എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കും പ്ലസ് ടു പരീക്ഷ രാവിലെയും നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷ മെയ് രണ്ടാം വാരം നടത്താൻ ധാരണ. ലോക് ഡൗൺ അവസാനിച്ചാൽമെയ് 11 മുതൽ നടത്താനാണ് ധാരണ. ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാകേന്ദ്രങ്ങൾ ഉള്ളതിനാൽ അവിടെ ലോക് ഡൗൺ നീളുമോ എന്നതും പരിഗണിക്കേണ്ടിവരും.
എസ്എസ്എൽസിക്ക് മൂന്നും പ്ലസ്ടുവിന് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്. മേയ് 3 ന് ലോക് ഡൗൺ അവസാനിച്ചാൽ മെയ് 11ന് പരീക്ഷ നടത്താനാണ് ആലോചന. 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും.
സാമൂഹ്യ അകലം പാലിക്കാൻ കൂടുതൽ ക്ലാസ് മുറികൾ പരീക്ഷയ്ക്ക് സജ്ജമാക്കും. എസ്എസ്എൽസി പരീക്ഷയ്ക്ക് 20 പേരും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 പേരുമായിരുന്നു നേരത്തെ ഒരു പരീക്ഷാഹാളിൽ. സാമൂഹിക അകലം പാലിക്കാൻ പരീക്ഷ നടത്തിപ്പിനായി കൂടുതൽ ക്ലാസ് മുറികൾ ഒരുക്കും.
പ്ലസ് വൺ പരീക്ഷയും മൂല്യനിർണയവും പിന്നീട് നടത്താനാണ് ചർച്ചയിൽ ഉയർന്ന അഭിപ്രായം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം വേഗത്തിലാക്കും. മൂല്യനിർണയത്തിന് കൂടുതൽ ക്യാമ്പുകളും കൂടുതൽക്ലാസ് മുറികൾ സജ്ജമാക്കും.
മൂല്യനിർണയത്തിന് കൂടുതൽ അധ്യാപകരെയും അവർക്ക് അധിക സമയം ഡ്യൂട്ടിയുമാണ് പരിഗണനയിൽ. പ്രൈമറി വിഭാഗം അധ്യാപകർക്ക് 20 മണിക്കൂർ ഓൺലൈൻ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.